മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ 50 അംഗ സംഘവും കുങ്കി ആനയും സ്ഥലത്ത് എത്തി. ഇന്ന് രാവിലെ മുതൽ കടുവയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കും. ഡ്രോൺ ക്യാമറകൾക്ക് പുറമെ 50 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അബ്ദുൽ ഗഫൂറിനെ കടുവ കൊലപ്പെടുത്തിയ സ്ഥലത്തിൻറെ പരിസരത്ത് മൂന്ന് കൂടുകൾ  സ്ഥാപിച്ചിട്ടുണ്ട്. മയക്കുവെടി വയ്ക്കാൻ മൂന്നു വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തുണ്ട്. രണ്ടു ദിവസത്തിനകം മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.

ENGLISH SUMMARY:

Forest dept to capture ‘man-eating tiger’ in Malappuram