ഓണറേറിയം വർധന ഉൾപ്പെടെ പ്രധാന ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് ആശാ വർക്കർമാർ. ആശാ വർക്കേഴ്സിന്‍റെ കോർഡിനേഷൻ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നിരാഹാര സമരവും സെക്രട്ടേറിയറ്റിനു മുമ്പിലെ രാപകൽ സമരവും തുടരും. അധിക വേതനം നല്കാൻ തീരുമാനിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ 21 ന് സമര പന്തലിൽ ആദരിക്കാനും തീരുമാനിച്ചു.