കൊയിലാണ്ടിയില്‍ ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനം ഉണ്ടായെന്ന് കണ്ടെത്തല്‍. നാട്ടാന പരിപാലനനിയമം ലംഘിച്ചെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി പറഞ്ഞു. നടപടിക്ക് ശുപാര്‍ശ ചെയ്തെന്നും റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയെന്ന് എ.ഡി.എം മുഹമ്മദ് റഫീഖ് അറിയിച്ചു.
Read Also: ഉല്‍സവം നടത്തിപ്പില്‍ വീഴ്ചയില്ല; ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ച്: ക്ഷേത്രക്കമ്മിറ്റി
ആന ഇടയാൻ കാരണം പടക്കം പൊട്ടിക്കുന്നതിനിടെ കതീന കൂടി പൊട്ടിച്ചതാെണന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ട് ആന അക്രമാസക്തനാകുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇതുതന്നെയാണ് ആന ഇടയാൻ കാരണമെന്ന് വനം മന്ത്രി സ്ഥിരീകരിക്കുമ്പോൾ ക്ഷേത്ര കമ്മിറ്റി ഇക്കാര്യം നിരസിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനിൽകി.
തുടർച്ചയായ പടക്കം പൊട്ടുന്ന ശബ്ദങ്ങൾക്ക് ഇടയിൽ ആണ് കതിന കൂടി പൊട്ടുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തം. തൊട്ടു പിന്നാലെയാണ് പീതാംബരൻ എന്ന ആന അക്രമാസക്തനാകുന്നതും തൊട്ടുമുന്നിലുള്ള ഗോകുലിനെ കുത്തുന്നതും. കതിന പൊട്ടിയതാണ് ആന ഇടയൻ കാരണമെന്ന് വനം മന്ത്രിയും സ്ഥിരീകരിച്ചു.
അന്വേഷണം റിപ്പോർട്ടിനു ശേഷം തുടർനടപടിയെന്ന് ദേവസ്വമന്ത്രി വി എൻ വാസവനും വ്യക്തമാക്കി. എന്നാൽ ഉത്സവ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ക്ഷേത്ര കമ്മറ്റിയുടെ വാദം. ആന എഴുന്നള്ളിപ്പിലും ആനകളെ കൈകാര്യം ചെയ്തതിലും വീഴ്ച ഉണ്ടായെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം.