Image Credit/ X / @Dinehshukla

  • ശാരീരികബന്ധം നിരസിച്ച സഹോദരഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ പേരക്കുട്ടിയേയും, പ്രണയത്തിലായിരുന്നുവെന്ന് പ്രതിയുടെ മൊഴി

ലൈംഗികബന്ധം നിരസിച്ച 45കാരിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ബദോണ്‍ ജില്ലയിലാണ് സംഭവം. ഇവരെ കൊലപ്പെടുത്തുന്നതിന് സാക്ഷിയാകേണ്ടി വന്ന എട്ടുവയസുകാരനായ പേരക്കുട്ടിയേയും പ്രതി കൊലപ്പെടുത്തി. 

Also Read: പ്രണയം വീട്ടില്‍ വഴക്കായി; പൊലീസ് വിളിപ്പിച്ചു; ജീവനൊടുക്കി കമിതാക്കള്‍

കന്‍ഹ നാഗ്ല സ്വദേശികളായ നിയാസ് ബാനു, അഫ്നാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. നിയാസ് ബാനുവിന്റെ ഭര്‍തൃസഹോദരനായ അസിം ആണ് ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന് 11ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിയെ കണ്ടെത്താനായത്.

നവംബര്‍ 13നോ 14നോ ആണ് ഇരട്ടക്കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി വീട്ടിലേക്കു കടന്നുവന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയും നിരസിച്ചപ്പോള്‍ നിയാസ് ബാനുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഈ സമയത്ത് മുറിയിലേക്ക് കടന്നുവന്ന പേരക്കുട്ടിയേയും ഇയാള്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. നിയാസ്ബാനുവിനെ കൊലപ്പെടുത്തുന്നതിന് ദൃക്സാക്ഷിയായതിനാലാണ് കുട്ടിയെ ഇല്ലാതാക്കിയതെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി. 

ഇരട്ടക്കൊലപാതകത്തിനു ശേഷം അസിം ഡല്‍ഹിയിലേക്ക് പോയതായും പൊലീസ് പറയുന്നു. തന്റെ സഹോദര ഭാര്യയായ നിയാസ് ബാനുവുമായി പ്രണയത്തിലായിരുന്നുവെന്നും നേരത്തേ പലതവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ മക്കള്‍ക്കൊപ്പമായിരുന്ന നിയാസ് ബാനു രണ്ടു ദിവസങ്ങള്‍ക്കുമുന്‍പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 

പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കണ്ടെത്തിയ സംഘത്തിനു 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് ബദോണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അങ്കിത ശര്‍മ പറഞ്ഞു.  

Woman Refuses Sexual Advances; Brother-in-Law Kills Her and 8-Year-Old Grandson in UP:

A 45-year-old woman and her eight-year-old grandson were allegedly murdered by her brother-in-law in Uttar Pradesh's Badaun district. The accused, identified as Asim, allegedly strangled Niyaz Banu after she refused his demand for sexual relations at her home. Police arrested the accused 11 days after the double murder following an extensive investigation