യുവതികളുടെ അടിവസ്ത്രം മോഷ്ടിച്ച് അത് ധരിക്കുന്നതില്‍ സുഖം കണ്ടെത്തിയിരുന്ന യുവാവ് പൊലീസിന് കീഴടങ്ങി. സിംഗപ്പൂരിലാണ് സംഭവം. രണ്ട് മാസത്തിനിടെ അറ് യുവതികളില്‍ നിന്നും 13 അടിവസ്ത്രങ്ങളാണ് 38കാരനായ ഷാങ് കാങ് ഫെയ് മോഷ്ടിച്ചത്. പിന്നാലെ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പതിച്ച് പൊലീസ് വാണ്ടഡ് പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
2023ലാണ് യുവാവിന് യുവതികളുടെ അടിവസ്ത്രത്തോട് ഭ്രമം തോന്നുന്നത്. തുടക്കത്തില്‍ മാലിന്യക്കുമ്പാരത്തിലും ഡസ്റ്റ് ബിന്നുകളിലും തിരഞ്ഞ് അടിവസ്ത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇയാള്‍ അടിവസ്ത്രങ്ങള്‍ ശേഖരിച്ച് വീട്ടിലെത്തി അവ ഇട്ടുനോക്കുമായിരുന്നു.
തുടര്‍ന്നൊരു ദിവസം ഇയാള്‍ക്ക് മാലിന്യത്തില്‍ നിന്നും അടിവസ്ത്രങ്ങള്‍ ലഭിച്ചില്ല. ഇതോടെ നിരാശനായ യുവാവ് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പോകും വഴി ഒരു വീട്ടില്‍ അയയില്‍ അടിവസ്ത്രം ഉണക്കാനിട്ടിരിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടു. വൈകാതെ ഇത് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ക്രമേണ ഇത് ഇയാള്‍ ശീലമാക്കി.
സാധാരണ അടിവസ്ത്രങ്ങളോടല്ല മറിച്ച് വിലകൂടിയ അടിവസ്ത്രങ്ങളോടായിരുന്നു യുവാവിന് താല്പര്യം. തുടക്കത്തില്‍ ഇത് ശ്രദ്ധിക്കാതിരുന്ന ഒരു യുവതി വിലകൂടിയ അടിവസ്ത്രങ്ങള്‍ മാത്രം മോഷണം പോകുന്നത് ശ്രദ്ധിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ കണ്ടെത്തി. തുടര്‍ന്ന് ഇത് പ്രകാരം പോസ്റ്ററുകള്‍ പുറത്തിറക്കി. ഇതോടെ അപകടം മണത്ത യുവാവ് പൊലീസിന് കീഴടങ്ങുകയായിരുന്നു. യുവാവിന് ഗുരുതരമായ ശിക്ഷയല്ല മറിച്ച് മനഃശാസ്ത്രപരമായ ചികില്‍സയാണ് വേണ്ടതെന്ന നിഗമനത്തിലാണ് പൊലീസ്.