ഡൽഹിയിൽനിന്ന് തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ 24 മണിക്കൂറിനകം രക്ഷപ്പെടുത്തി. മൂന്ന് പെൺമക്കളുള്ള ദമ്പതികൾ കുടുംബത്തിന്റെ പിന്തുടർച്ചയ്ക്കും അനന്തരാവകാശിക്കുമായാണ് ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദമ്പതികളടക്കം യുപിയില്‍ നിന്നുള്ള മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ പാണ്ഡവ് നഗറിൽ നിന്നാണ് വെള്ളിയാഴ്ച കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അമ്മ ജോലിക്ക് പോയ സമയത്ത് പരിചാരകയുടെ സംരക്ഷണത്തിലായിരുന്നു കുഞ്ഞ്. സാധനങ്ങൾ വാങ്ങാൻ പരിചാരക പുറത്തുപോയ തക്കത്തിനാണ് സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മാസങ്ങള്‍ക്ക് മുന്‍പേ, ഇവര്‍ ഇതിനായി പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു.

കുടുംബപ്പേരും സ്വത്തവകാശവും നിലനിർത്താൻ ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് സംഘം എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡല്‍ഹി പൊലീസിന്‍റെ വേഗത്തിലുള്ള അന്വേഷണമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.

യുപി മഥുര സ്വദേശിയായ ട്രക്ക് ഡ്രൈവർ ഋഷിപാൽ, അലിഗഢിലെ വാജിദ്പുർ സ്വദേശികളായ ഛത്രു, ഭാര്യ കുസ്മ എന്നിവരാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങളും സാങ്കേതിക പരിശോധനയുമാണ് അന്വേഷണത്തിൽ നിർണായകമായത്. ഡല്‍ഹി പാണ്ഡവ് നഗറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ഉത്തര്‍പ്രദേശിലെ അലിഗഢിൽ നിന്നാണാണ് പൊലീസ് കണ്ടെത്തിയത്.

ENGLISH SUMMARY:

Delhi Police rescued an eight-month-old baby boy within 24 hours of his abduction from Pandav Nagar and arrested three people from Uttar Pradesh, including a couple who already have three daughters. Investigators revealed that the couple orchestrated the kidnapping over several months because they desperately wanted a male heir to carry forward their family name and inherit property. The gang abducted the infant on Friday while his mother was away at work and the caretaker briefly stepped out to buy groceries. Using CCTV footage and technical surveillance, police tracked the accused—truck driver Rishipal from Mathura and Aligarh residents Chhatru and his wife Kusma—and safely recovered the child in Aligarh.