ശുചിമുറി ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് യുവാവിന്‍റെ ശരീരത്തിലേക്ക് നാലടിയോളം നീളമുള്ള ഷവര്‍ഹെഡ് കുത്തിക്കയറ്റി. രാജസ്ഥാന്‍ ജോധ്പൂറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വയറ്റില്‍ നിന്ന് ഷവര്‍ഹെഡ് ശസ്ത്രക്രിയയിലൂടെ പുറത്തിറക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു സംഘം യുവാക്കള്‍ക്കെതിരെ കേസെടുത്തു.

നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ശുചിമുറി ഒരു സംഘം യുവാക്കള്‍ ഉപയോഗിച്ചിരുന്നു. ഇത് യുവാവ് ചോദ്യം ചെയ്യുകയും പിന്നീടിത് സംഘര്‍ഷമാകുകയും ചെയ്യുകയായിരുന്നു. 

ഇതിനിടെ യുവാവിനെ വളഞ്ഞ സംഘം ശുചിമുറിയിലെ ഷവര്‍ഹെഡ് പറിച്ചെടുത്ത് യുവാവിന്‍റെ മലദ്വാരത്തിലൂടെ നാലടിയോളം നീളമുള്ള ഷവര്‍ഹെഡ് കുത്തിക്കയറ്റുകയായിരുന്നു. യുവാവിന്‍റെ വന്‍കുടലിന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ബന്ധുക്കളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷവര്‍ഹെഡ് അകത്തേക്ക് പ്രവശിച്ച മാര്‍ഗത്തിലൂടെ പുറത്തെടുക്കുന്നത് കൂടുതല്‍ പരുക്കുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയിലൂടെയാണ് ഷവര്‍ഹെഡ് പുറത്തെടുത്തത്.

പരുക്കേറ്റ യുവാവോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെങ്കിലും ആശുപത്രി റിപ്പോര്‍ട്ട് പ്രകാരം പൊലീസ് കേസെടുക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിച്ച് വരികയാണ്. 

ENGLISH SUMMARY:

A shocking incident from Jodhpur, Rajasthan, where a man's abdomen was severely injured after a four-foot shower head was forcefully inserted during a bathroom dispute. The victim underwent emergency surgery to remove the foreign object, and police have registered a case against the accused group based on hospital reports.