Tamil Nadu Chief Minister C Joseph Vijay being welcomed as he arrives from Trichy International Airport en route to a government event in Pudukkottai district, in Tiruchirappalli, Tamil Nadu, Monday, Nov. 2, 2026. (PTI Photo)(PTI11_02_2026_000073B)

  • തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഡിഎംകെ വനിതാ കൗണ്‍സിലര്‍ക്ക് മുന്‍കൂര്‍ജാമ്യം. അഭിപ്രായ സ്വാതന്ത്ര്യമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഡിഎംകെ വനിതാ കൗണ്‍സിലര്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തെ അഭിപ്രായ സ്വാതന്ത്ര്യമായേ കാണാന്‍ കഴിയുള്ളൂവെന്നും രാഷ്ട്രീയ വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടാന്‍ നേതാക്കള്‍ തയാറാകണമെന്നും ഹൈക്കോടതി പറയുന്നു. വിമര്‍ശിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 

Also Read: ഏഴു മണിക്കൂറിൽ അഞ്ച് പെണ്ണുകാണൽ; വധുവിന് അഞ്ചുലക്ഷം, ബ്രോക്കർക്ക് ഒരുലക്ഷം

രാഷ്ട്രീയ പ്രസംഗങ്ങളും പരാമര്‍ശങ്ങളും അപമാനകരമാണെന്ന കാരണത്താല്‍ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല. അക്രമത്തിനോ പൊതുസമാധാന ലംഘനത്തിനോ ആഹ്വാനം ചെയ്യാത്ത പരാമര്‍ശങ്ങള്‍ക്ക് അറസ്റ്റ് ഭീഷണി മറുപടിയാകരുതെന്നും 16 പേജുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. 

Also Read: 5 ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി; വിവാഹക്കമ്പോളത്തിന്റെ മറനീക്കി മനോരമ ന്യൂസ്

ഒക്ടോബര്‍ ഏഴിന് രാജാ അണ്ണാമലൈ മണ്ഡപത്തില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഗ്രേറ്റർ ചെന്നൈ കോർപറേഷനിലെ കൗൺസിലറും ഡിഎംകെ വനിതാ വിഭാഗം ഭാരവാഹിയുമായ ഡി.സുധ വിജയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ നായ, ശവം എന്നെല്ലാം വിളിച്ചെന്നാരോപിച്ച് ടിവികെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ഈ പരാമര്‍ശം ഒരു  വ്യക്തിയെ മാത്രം ലക്ഷ്യമിട്ടാണെന്നും ഏതെങ്കിലും സമുദായത്തെയോ വിഭാഗത്തേയോ ലക്ഷ്യമിട്ടല്ലെന്നും കോടതി നിരീക്ഷിക്കുന്നു. 

ഇതിന്‍റെ പേരില്‍ പാര്‍ട്ടി അനുയായികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചില്ല. അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും പൊലീസിനോട് കോടതി ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ അപകീർത്തി മാത്രമാണ് പരാതിക്കടിസ്ഥാനമെന്നും, അതിന് നിയമവ്യവസ്ഥയില്‍ പ്രത്യേക നടപടിക്രമമില്ലേയെന്നും കോടതി ചോദിച്ചു. രാഷ്ട്രീയമായി നിർണായകമായ കേസുകളിൽ പൊലീസ് നിഷ്പക്ഷത പാലിക്കേണ്ടതിന്റെ ആവശ്യകതയും ജസ്റ്റിസ് എൻ. രമേശ് എടുത്തുപറഞ്ഞു. 

അതേസമയം, ഡിഎംകെ നേതാവ് സുധ നടത്തിയ പരാമർശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഉപയോഗിച്ച വാക്കുകളില്‍ അവർ ഖേദം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. രണ്ട് ആള്‍ജാമ്യവും, 25,000 രൂപ ബോണ്ടും വ്യവസ്ഥ ചെയ്താണ് സുധയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ദിവസവും രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. 

Calling Vijay a ‘Corpse’ Freedom of Speech? Madras HC Grants Bail to DMK Councillor:

The Madras High Court has granted anticipatory bail to DMK woman councillor D. Sudha, who allegedly made derogatory remarks against Tamil Nadu Chief Minister Vijay, calling him a “dog” and a “corpse.” The court observed that the remarks could be viewed as an exercise of freedom of speech and that political leaders must be prepared to face criticism and satire. It stated that politically offensive comments cannot automatically be treated as criminal offences unless they incite violence or disturb public order. While disapproving of Sudha's choice of words, the court granted her bail subject to conditions, including two sureties, a ₹25,000 bond and daily police station appearances