hyderabad-bride-trafficking

കാലം മാറിയിട്ടും സമൂഹത്തില്‍ വേരുപടര്‍ത്തുകയാണ് വിവാഹക്കമ്പോളം എന്ന ദുരാചാരം. വധുക്കളെ വില്‍പനച്ചരക്കാക്കി വിലപേശുന്ന കാഴ്ചകള്‍ ഇന്നും ഈ നാട്ടില്‍ നടക്കുന്നു. രഹസ്യമായി രണ്ടാം വിവാഹത്തിനായി വധുവിൽപനാ കേന്ദ്രങ്ങളും അവിടെ സജീവമായി മലയാളികളും. ദരിദ്ര കുടുംബങ്ങളും ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുമാണ് ഇരകള്‍. രണ്ടാംവിവാഹമെന്ന് പേരില്‍ നടത്തപ്പെടുന്ന വിവാഹങ്ങളില്‍ ഈ പെണ്‍കുട്ടികള്‍ക്ക് ഇടുന്ന ‘വില’ അഞ്ചുലക്ഷം മുതല്‍. വരന്മാരും ബ്രോക്കര്‍മാരും ഏറെയും മലയാളികളും. പെൺകുട്ടികളെ വിൽക്കുന്ന വിവാഹക്കമ്പോളത്തെക്കുറിച്ച് മനോരമ ന്യൂസ് അന്വേഷണം... Also Read: ശ്രീകാര്യത്ത് 17കാരന്‍ കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്; ലക്ഷ്യം സുഹൃത്ത്; പെൺകുട്ടിയുടെ മൊബൈല്‍ ആയുധം

അഞ്ചുലക്ഷം രൂപയുമായി ഹൈദരബാദിലെത്തിയാല്‍ മതി, പെണ്ണുകാണല്‍ മുതല്‍ വിവാഹത്തിന് വരെ സന്നാഹമൊരുക്കിത്തന്ന് ഒടുവില്‍ മണിയറയും തീര്‍ത്ത് നല്‍കുന്ന ഇവന്‍റ് മാനേജ്മെന്റ് സംഘങ്ങള്‍ പോലെയാണ് ദല്ലാള്‍മാര്‍. രൂപവും വേഷവും മാറി, പലവിധ വെല്ലുവിളികളെ അതിജീവിച്ച് ദിവസങ്ങള്‍ ഹൈദരാബാദില്‍ താമസിച്ചാണ് മനോരമ ന്യൂസ് കറസ്പോണ്ടന്റ് എസ്.മഹേഷ്കുമാറും കാമറമാന്‍ മുഹമ്മദ് ഷമീമും ഈ കൊടുംചൂഷണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത്, ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഹൈദരാബാദിലേക്ക് വരൂ... രണ്ടാം വിവാഹത്തിനും പെൺകുട്ടികൾ റെഡിയാണ്, ഈ ഫെയ്സ്ബുക്ക് പരസ്യം നൽകിയ ബ്രോക്കറുമായി ഫോണിൽ സംസാരിച്ചാണ് മനോരമ ന്യൂസ് സംഘം ഹൈദരാബാദിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചത്. മലയാളി ബ്രോക്കര്‍മാര്‍ തിരിച്ചറിയാതിരിക്കാന്‍ രൂപത്തിലും വേഷത്തിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് യാത്ര. അങ്ങിനെ ബ്രോക്കര്‍ പറ‍ഞ്ഞ  മൈലാർദേവ് പള്ളിക്കടുത്ത് എത്തുന്നു.

ബ്രോക്കര്‍മാര്‍ ഒരു വന്‍ കല്യാണത്തിന്റെ തിരക്കിലാണ്. വരന്‍ ദുബായിലെ ഒരു മലയാളി മുതലാളി. തിരക്കൊഴിഞ്ഞപ്പോള്‍ അവരെത്തി, ഹോട്ടലില്‍ മുറിയെടുത്തുതന്നു. ചിട്ടവട്ടങ്ങള്‍ സംസാരിച്ചു. ഷമീം ആണ് വരന്‍. രണ്ടുപേരും പേര് മാറ്റിപ്പറഞ്ഞു. നാലുദിവസം തന്നാല്‍ കെട്ടുംകഴിഞ്ഞ് മണവാട്ടികളെ ഒപ്പം അയക്കാമെന്ന് ബ്രോക്കര്‍മാര്‍ ഉറപ്പുനല്‍കി. മനുഷ്യത്വമുള്ള ആരെയും ലജ്ജിപ്പിക്കുന്ന രംഗങ്ങള്‍ക്കാണ് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ഞങ്ങള്‍ സാക്ഷികളായത്. അക്ഷരാര്‍ഥത്തില്‍ വില്‍പനച്ചരക്കാക്കി മാറ്റിയ പാവം പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും...

ENGLISH SUMMARY:

In a shocking investigative report, Manorama News has exposed a thriving bride trafficking racket operating in Hyderabad that targets poor families and their young daughters under the guise of second marriages. The investigation reveals that event-management-like brokers, mostly hailing from Kerala, charge groom packages starting from ₹5 lakh to facilitate quick marriages complete with wedding arrangements and honeymoon setups. Operating under cover with altered identities and disguises, Manorama News correspondent S. Maheshkumar and cameraman Muhammed Shameem documented the dehumanizing trade in Mailardevpally, Hyderabad. The covert operation unveils how vulnerable young women are literally treated as commodities and sold to wealthy grooms, including Malayalis from abroad.