AI Generated Image

  • കാനഡയില്‍ നിന്നും തിരിച്ചെത്തിയ യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങാതെ യുവതിക്കൊപ്പം പോയി. രണ്ടുമാസങ്ങള്‍ക്കിപ്പുറം മരിച്ച നിലയില്‍

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് കാനഡയില്‍ നിന്നും മടങ്ങിയെത്തിയ 20കാരനെ അയല്‍വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് മോഗ സ്വദേശിയായ ഗുർദീപ് സിങ് എന്ന ഗാരി (20) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ മൻപ്രീത് സിങ്ങിനും ഭാര്യ മൻദീപ് കൗറിനുമെതിരെ പൊലീസ് കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു, പ്രതികളിലൊരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. 

Also read: ‘അവന്‍ മരിക്കാന്‍ സാധ്യതയുണ്ട്, നന്നായി നോക്കണം’; മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്

ഒക്ടോബര്‍ 31നാണ് യുവാവിനെ അയല്‍വാസിയുടെ വീട്ടിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ കയ്യില്‍ നിന്നും 9 ലക്ഷത്തോളം രൂപ കവര്‍ന്ന ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രണ്ടു മാസം മുന്‍പാണ് ഗാരി കാനഡയില്‍ നിന്നും പഞ്ചാബില്‍ തിരിച്ചെത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും അയല്‍വാസിയായ യുവതി ഗാരിയെ വിളിച്ചുകൊണ്ടുപോയെന്നും പുറത്തുവിടാതെ വീട്ടില്‍ താമസിപ്പിച്ചെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ഈ കാലയളവിൽ മകനെ കുടുംബാംഗങ്ങളെ കാണാൻ അനുവദിച്ചില്ലെന്നും മൊബൈല്‍ഫോണ്‍ പോലും മാറ്റിവച്ചെന്നും കുടുംബം പറയുന്നു. 

നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി സംശയം; സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

സ്വന്തം വീട്ടിലേക്ക് മടങ്ങാതെ ഗാരി യുവതിക്കൊപ്പം പോയതിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഗാരിയില്‍ നിന്നും കൈക്കലാക്കിയ തുകയുപയോഗിച്ച് യുവതിയും കുടുംബവും ട്രാക്ടറും അപാച്ചെ ബൈക്കും ലാപ്ടോപും വാങ്ങിയെന്നും ഗാരിയുടെ അമ്മ ആരോപിക്കുന്നു. വിഷം നൽകിയോ വൈദ്യുതാഘാതമേൽപ്പിച്ചോ മകനെ കൊലപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിക്കുന്നു. ഗാരിയുടെ ആരോഗ്യനില മോശമായ ശേഷമാണ് കുടുംബത്തെ വിവരമറിയിച്ചത്. വീട്ടുകാർ അയല്‍വീട്ടിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും അമ്മ പറയുന്നു. 

യുവാവിന്റെ പിതാവ് കരംജിത് സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബർ 31ന് വൈകിട്ട് മൻപ്രീത് സിങ്ങും ഭാര്യ മൻദീപ് കൗറും, സോണി എന്ന മറ്റൊരാളും ചേർന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടിലെ ടെറസിലേക്ക് വിളിച്ചുവരുത്തി വൈദ്യുതാഘാതമേൽപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

സംഭവത്തിൽ ദമ്പതികള്‍ക്കെതിരെ പൊലീസ് കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു. ഒരാള്‍ അറസ്റ്റിലായതായാണ് സൂചന. സംഭവത്തിന്റെ സാഹചര്യങ്ങളും കൊലപാതകത്തിന് പിന്നിലെ കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Returned from Canada, Went Away with Neighbour's Wife; 20-Year-Old Found Dead:

Gurdeep Singh, also known as Gary (20), was found dead on the terrace of his neighbour's house in Punjab's Moga district on October 31, two months after returning from Canada. His parents allege that their neighbour, Manpreet Singh, his wife Mandeep Kaur and another person abducted him, confined him at their house and murdered him after taking nearly Rs 9 lakh from him. The family suspects that he was killed either by electric shock or poisoning and claims that he was not allowed to contact his relatives after arriving at the airport with the neighbour's wife. Police have registered a murder case against the accused, with one arrest reportedly made, and further investigation is underway to establish the circumstances and motive behind the death