punjab-drug-death

TOPICS COVERED

  • ബതിന്ദയിലെ ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ 32 വയസ്സ് തോന്നിക്കുന്ന യുവാവിനെ വലതുകൈയിൽ സിറിഞ്ച് കുത്തിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൈയിൽ സിറിഞ്ചുമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബതിന്ദയിലെ ദസറ ഗ്രൗണ്ടിനും ക്ഷേത്രത്തിനും സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ച വൈകുന്നേരമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് രാത്രി 8 മണിയോടെ പൊലീസും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 32 വയസ് പ്രായം തോന്നിക്കുന്നയാളുതേടാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: പ്രതിഷേധത്തില്‍ 10,000 കോടി രൂപയുടെ നഷ്ടം! മഹാറാലി മാറ്റുമോ? 30 സെക്കന്‍ഡിനുള്ളില്‍ സമരം തീര്‍ക്കാമെന്ന് രാഹുല്‍ ഗാന്ധി

വലതുകയ്യിലാണ് സിറഞ്ച് കുത്തിവച്ച നിലയിൽ കണ്ടെത്തിയയത്. മയക്കുമരുന്ന് അമിതമായി കുത്തിവെച്ചതാണ് മരണകാരണമെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ മരണകാരണം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്താണ് കുത്തിവച്ചതെന്ന് പരിശോധനയിലൂടെ മാത്രമെ കണ്ടെത്താനാകൂ. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ല. 

അതേസമയം, മരിച്ചത് പരസ് റാം നഗറിൽ നിന്നുള്ള 32 വയസുള്ള രമേശാണെന്ന് ബത്തിൻഡ എംപി ഹർസിമ്രത് കൗർ ബാദൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന പഞ്ചാബിൽ യുവാവിന്റെ മരണം വലിയ രാഷ്ട്രീയ പ്രചാരണമായി. പഞ്ചാബിൽ തൊഴിലിനേക്കാൾ എളുപ്പത്തിൽ മയക്കുമരുന്ന് ലഭ്യമാകുന്ന അവസ്ഥയാണെന്നും എഎപി സർക്കാരിന്റെ ഭരണപരാജയവും ദുർഭരണവുമാണ് യുവാവിന്റെ മരണത്തിനും കുടുംബത്തിന്റെ തകർച്ചയ്ക്കും കാരണമായതെന്നും ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

The body of a 32-year-old man was discovered with a syringe inserted in his right hand at a vacant plot near a temple in Bathinda, Punjab. Police and local volunteers rushed to the scene following information on Monday evening, but the man had already passed away. Authorities have shifted the unidentified body to a government hospital for a post-mortem to determine the exact cause of death and substance injected. Meanwhile, the incident has triggered a major political controversy ahead of elections, with Shiromani Akali Dal leaders blaming the governing AAP for widespread drug availability in the state.