hand-cuff

TOPICS COVERED

പതിനാറുകാരിക്ക് നേരെ സ്കൂളിലെ ഓഫിസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയ പ്യൂണ്‍ അറസ്റ്റില്‍. പഞ്ചാബ് ലുധിയാനയിലാണ് സംഭവം. സിസിടിവിയില്‍ പതിഞ്ഞ അതിക്രമ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്യൂണായ കിപ്യുണ്‍ പ്രിന്‍സ് അറസ്റ്റിലായി.

കുട്ടിയെ പാഠപുസ്തകമെടുക്കാനായി അധ്യാപിക പറഞ്ഞയച്ചതായിരുന്നു. തുടര്‍ന്ന് ഓഫിസ് റൂമിലെത്തിയ വിദ്യാര്‍ഥിനി പുസ്തകം തിരഞ്ഞു. ഇതിനിടെ പ്യൂണ്‍ ഓഫിസ് മുറിയിലെത്തുകയായിരുന്നു. പുസ്തകം തിരഞ്ഞ പെണ്‍കുട്ടിയെ തുടക്കത്തില്‍ ഇയാള്‍ സഹായിക്കാന്‍ ഒപ്പം നില്‍ക്കുന്നുണ്ട്. എന്നാല്‍ പുസ്തകമെടുത്ത് പെണ്‍കുട്ടി മടങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി കുതറിമാറി മുറിയില്‍ നിന്നും ഓടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി സംഭവം തന്‍റെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്യൂണ്‍ കപ്യുണ്‍ പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

 

 

ENGLISH SUMMARY:

School peon arrested in Ludhiana for sexually assaulting a 16-year-old girl inside the school office room. The CCTV footage of the incident went viral on social media before the family reported the crime to the police.