snake-in-class-room

TOPICS COVERED

കൊല്ലം കുളക്കടയിൽ സ്കൂൾ മുറിയിൽ പാമ്പ്. വെൽഫെയർ എൽപി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. 

രാവിലെ 9 മണിയോടെ സ്കൂളിൽ എത്തിയ വിദ്യാർത്ഥിയാണ് പാമ്പിനെ കണ്ടത്. ഒന്നാം ക്ലാസ് മുറിയിൽ ജനാലയോട് ചേർന്ന് കിടക്കുകയായിരുന്നു പാമ്പ്. ജനൽ തുറക്കാനൊരുങ്ങിയ വിദ്യാർത്ഥി പാമ്പിനെ കണ്ടതോടെ പിന്തിരിഞ്ഞു. ഇതിന് പിന്നാലെ ജീവനക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ സ്ഥലം കാടു മൂടി കിടക്കുകയാണെന്നും ഇത് ഇഴ ജന്തുക്കളുടെ ശല്യം വർധിപ്പിക്കുന്നുണ്ടെന്നും അധ്യാപിക. ജീവനക്കാരുടെയും രക്ഷിതാക്കളുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ENGLISH SUMMARY:

A snake was found in a school classroom in Kollam's Kulakkada. The timely intervention of staff and parents averted a major danger, with forest department officials successfully rescuing the reptile.