gold-ring-student-honesty
  • സ്കൂളിലെ വിജയാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകിയ ബിരിയാണിയിൽ നിന്നാണ് സ്വർണ മോതിരം കിട്ടിയത്

ബിരിയാണിയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിക്ക് ലഭിച്ചത് 80000 രൂപ വിലയുള്ള സ്വർണമോതിരം. തൃശൂർ  കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിലെ വിദ്യാർഥി അലക്സണ്ടർ ജോർജിനാണ് മോതിരം കിട്ടിയത്. അധ്യാപകരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി മോതിരം നൽകി.

ബിരിയാണിയുടെ രുചിക്കിടയിൽ അപ്രതീക്ഷിതമായി നാവിലുടക്കിയത് സ്വർണമോതിരം. ഇഷ്ടഭക്ഷണമായ ബിരിയാണി മുന്നിലെത്തിയപ്പോൾ  അറിഞ്ഞിരുന്നില്ല, അതിനുള്ളിൽ വിലമതിക്കാനാകാത്തൊരു നിധിയുണ്ടെന്ന്. പക്ഷേ ആ നിധി സ്വന്തമാക്കാനായിരുന്നില്ല അലക്സാണ്ടറിന്റെ  മനസ്. കിട്ടിയത് ആരുടേതാണെന്ന് കണ്ടെത്തി തിരികെ നൽകണമെന്നു മാത്രം.

സ്കൂളിലെ വിജയാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകിയ ബിരിയാണിയിൽ നിന്നാണ് സ്വർണ മോതിരം കിട്ടിയത്. മോതിരം നഷ്ടപ്പെട്ടതാകട്ടെ ബിരിയാണി തയ്യാറാക്കാനെത്തിയ എറണാകുളം പുളിയനം സ്വദേശി ബിജു തോമസിനും. സ്കൂളിൽനിന്ന് മടങ്ങിയ പാചകക്കാരനെ കണ്ടെത്തി മോതിരം തിരികെ നൽകാൻ സ്കൂൾ അധികൃതരും മുന്നിട്ടിറങ്ങി.

കൊച്ചുമിടുക്കന്റെ സത്യസന്ധതയ്ക്ക് നന്ദി പറയാൻ ബിജുവും സ്കൂളിലെത്തി.  സ്വർണത്തിന്റെ തിളക്കമല്ല സത്യസന്ധതയോടെ വെളിച്ചമാണ് വലുതെന്ന്  തെളിയിക്കുകയാണ് ഈ പത്താം ക്ലാസുകാരൻ.

ENGLISH SUMMARY:

Alexander George, a Class 10 student at Little Flower Convent School in Koratty, Thrissur, discovered a gold ring worth ₹80,000 inside the biryani served during a school victory celebration. Instead of keeping the valuable find, the teenager immediately sought the help of his teachers and school authorities to trace its rightful owner. The ring belonged to Biju Thomas, a chef from Puliyanam in Ernakulam who had prepared the biryani and left the campus after completing his work.