kalady-sanskrit-university-ba-failed-student-ma-admission-audit
  • 2014 - 2017 അക്കാദമിക വർഷം ബി.എ സംസ്‌കൃത സാഹിത്യം പഠിച്ച വിദ്യാർത്ഥിനി കോഴ്സ് പാസായിരുന്നില്ല. എന്നാല്‍ ഇതേ വിദ്യാര്‍ഥിനി 2017ൽ എം.എ കോഴ്സിന് അതേ സെന്ററില്‍ തന്നെ പ്രവേശനം നേടി. 2019 ൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു

കാലടി സംസ്‌കൃത സർവകലാശാലയിൽ ബി.എ പരീക്ഷ തോറ്റ വിദ്യാർത്ഥിനി എം.എ പരീക്ഷ ജയിച്ചു.സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 2014 - 2017 അക്കാദമിക  വർഷം ബി.എ സംസ്‌കൃത സാഹിത്യം പഠിച്ച വിദ്യാർത്ഥിനി കോഴ്സ് പാസായിരുന്നില്ല. എന്നാല്‍ ഇതേ വിദ്യാര്‍ഥിനി 2017ൽ എം.എ കോഴ്സിന് അതേ സെന്ററില്‍ തന്നെ പ്രവേശനം നേടി. 2019 ൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. പാസായ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റി. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുവാൻ വിദ്യർഥിനി സർവകലാശാലയിൽ എത്തിയപ്പോഴാണ് ഇക്കാര്യം പരീക്ഷ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടത്.

ഈ വർഷം സെപ്റ്റംബറിൽ പെൺകുട്ടി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ളതായും കണ്ടെത്തി. സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. ബിരുദമില്ലാത്ത വിദ്യാർത്ഥിക്ക് എം.എക്ക് പ്രവേശനം നൽകുന്നത് ഏന്തു മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും ഓഡിറ്റ് വിഭാഗം സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ENGLISH SUMMARY:

A student who failed her BA examination was reportedly admitted to the MA programme at Sree Sankaracharya University of Sanskrit's Thuravoor Regional Centre in Kerala. Despite not completing her undergraduate degree, she enrolled in 2017 and successfully completed her postgraduate course in 2019, receiving her mark lists and pass certificate. The irregularity came to light when she approached the university to collect her MA degree certificate, and officials discovered that she had not cleared her BA examination. A government audit report has sought an explanation from the university regarding the criteria under which a student without a bachelor's degree was admitted to the postgraduate programme.