കാലടി സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനും വൈസ് ചാൻസലർക്കും എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസിന്റെ ഇഷ്‌ടതോഴിയായാണ് വൈസ് ചാന്‍സലര്‍ സിസ തോമസ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല തീരുമാനത്തെ എതിർത്ത് ഹർജി ഭേദഗതി ചെയ്ത് നൽകാൻ വിദ്യാർഥികൾക്ക് ഹൈക്കോടതി അനുമതി നൽകി.

സസ്പെൻഷൻ നടപടിക്കെതിരെ കാലടി സർവകലാശാല വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരത്തിന്‍റെ 12-ാം ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിൽ എത്തിയത്. വിദ്യാർഥികളുമായി സംസാരിച്ചതിനുശേഷം രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനും വൈസ് ചാൻസലർക്കുമെതിരെ പിണറായി വിജയൻ നടത്തിയത്. വിദ്യാർഥി സമരത്തോട് സ്വീകരിക്കേണ്ട നിലപാടല്ല സംസ്ഥാന സർക്കാരിന്‍റേത്. ആർഎസ്എസുകാരനായ മുൻ ഗവർണറും, വി.സിയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സസ്പെൻഷൻ. ആർഎസ്എസിന്റെ ഇഷ്ടതോഴിയായി പ്രവർത്തിക്കുകയാണ് വി.സി. കുട്ടികളെ സസ്‌പെൻഷനിൽ നിർത്തി ഭാവി നശിപ്പിക്കാം എന്ന വ്യാമോഹം വേണ്ടെന്നും പിണറായിയുടെ മുന്നറിയിപ്പ്.

അതേസമയം സസ്പെൻഷന് എതിരായ വിദ്യാർഥികളുടെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. മാപ്പപേക്ഷ നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സര്‍വകലാശാലാ തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് കോടതി അനുമതി നൽകി. മാപ്പ് പറയില്ലെന്നും സമരം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

ENGLISH SUMMARY:

Opposition Leader Pinarayi Vijayan strongly criticized the state government and Vice-Chancellor Ciza Thomas over the ongoing suspension of students at Kalady Sree Sankaracharya University of Sanskrit. Visiting the students on the 12th day of their hunger strike, Vijayan alleged that the suspension was the result of a conspiracy involving the former Governor and the Vice-Chancellor, accusing Thomas of acting in alignment with the RSS. Meanwhile, the Kerala High Court adjourned the students' plea against the disciplinary action to Monday while permitting them to amend their petition to challenge the university's condition requiring an apology letter for revoking the suspension.