rahul-gandhi-india-block-2
  • ദീപാവലി, ധനതേരസ് വിപണി സജീവമാകുന്ന ഘട്ടത്തിൽ നവംബർ 1-ന് നടക്കുന്ന ഇന്ത്യാ മുന്നണി റാലി 10,000 കോടിയുടെ വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ച് വ്യാപാരികള്‍ അയച്ച കത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദീപാവലി സമയത്തെ പ്രതിഷേധങ്ങൾ 10,000 കോടി രൂപയുടെ വ്യാപാരത്തെ ബാധിക്കുമെന്നും നവംബർ 1-ന് രാംലീലാ മൈതാനത്ത് നടക്കാനിരിക്കുന്ന ഇന്ത്യാ മുന്നണി റാലി മാറ്റിവെക്കണമെന്നുമാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചത്. ഡല്‍ഹിയിലെ വ്യാപാരികളെ അഭിസംബോധന ചെയ്തുള്ള കത്തില്‍ 30 സെക്കന്‍ഡില്‍ സമരം തീര്‍ക്കാമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. 

Also Read: ‘വേഗം രക്ഷപ്പെടണം’; പ്രതികളിലൊരാള്‍ സുഹൃത്തിന് അയച്ച നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്

മെട്രോ സർവീസുകൾ നിർത്തിവെച്ചും റോഡുകൾ അടച്ചുകെട്ടിയും തലസ്ഥാനത്തെ സ്തംഭിപ്പിച്ച് സർക്കാറാണ് വ്യാപാരങ്ങൾ തടസപ്പെടുത്തിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. വോട്ട് ചോരിയിലെ നാലാം പ്രതിയായ ഗ്യാനേഷിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടു എന്നും രാഹുല്‍ വ്യാപാരികളോട് പറഞ്ഞു. രാഹുലിന്‍റെ പോസ്റ്റ് ഇങ്ങനെ,

 

'ഡൽഹിയിലെ എല്ലാ വ്യാപാരികളോടും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നു. സർക്കാർ മെട്രോ അടച്ചുപൂട്ടി, റോഡുകൾ സീൽ ചെയ്തു, തലസ്ഥാനം ലോക്ക്ഡൗൺ ചെയ്തു. വോട്ട് മോഷ്ടിക്കപ്പെടുമ്പോൾ ഇവിടെ ഒന്നും സുരക്ഷിതമല്ല - നിങ്ങളുടെ കടയും, സമ്പാദ്യവും, മക്കളുടെ ഭാവിയും. നാലാം പ്രതിയായ ജ്യാനേഷ് കുമാറിനെ പുറത്താക്കാൻ മോദിയോട് ആവശ്യപ്പെടൂ, 30 സെക്കൻഡിനുള്ളിൽ സമരം അവസാനിക്കും' എന്നാണ് രാഹുല്‍ വ്യാപാരികളോട് പറഞ്ഞത്. 

Also Read: കോണ്‍ഗ്രസ് പ്രസിഡന്‍റിന് ഭ്രാന്താണെന്ന് കേന്ദ്രമന്ത്രി; രൂക്ഷവിമര്‍ശനം

നവംബര്‍ മാസത്തിലെ ധനതേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ ഷോപ്പിങ് ആരംഭിക്കുമ്പോള്‍ പ്രതിഷേധം നടക്കുന്നതിലെ ബുദ്ധിമുട്ടാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്. ഡൽഹിയിൽ സ്വർണം, വെള്ളി, പാത്രങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ ഏകദേശം 25,000 കോടി രൂപയുടെ വ്യാപാരം നടക്കും. ഇതാണ് ഡല്‍ഹി യുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ആഘോഷ സമയത്തിനു ഒരാഴ്ച മുന്‍പ് വിപണികളില്‍ തിരക്കുണ്ടാകാറുണ്ട്. ഇതാണ് റാലിയുടെ സമയത്തെ ആശങ്കയ്ക്ക് കാരണമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. 

കോണാട്ട് പ്ലേസ്, ഇന്ത്യ ഗേറ്റ്, സെൻട്രൽ ഡെൽഹി എന്നിവിടങ്ങളിലെ റാലികളും മാർച്ചുകളും റോഡ് അടയ്ക്കലുകളും കാരണം ഒക്ടോബറിൽ മാത്രം ഡൽഹിയിലെ വ്യാപാരികൾക്ക് ഏകദേശം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും വ്യാപാരികള്‍ പറഞ്ഞു. 

ENGLISH SUMMARY:

Leader of the Opposition Rahul Gandhi responded to a letter from Delhi's Chamber of Trade and Industry requesting the postponement of the INDIA bloc's November 1 rally at Ramlila Maidan ahead of Diwali. Traders expressed deep concerns that frequent blockades and protests could disrupt critical festival shopping, potentially harming trade worth around 10,000 crore rupees. In his response, Rahul Gandhi accused the government of choking trade by shutting down metro stations and sealing roads across the national capital. He further stated that the protest could end within 30 seconds if Prime Minister Narendra Modi removes Election Commissioner Gyanesh Kumar over vote theft allegations.