monk-suicide

TOPICS COVERED

കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ് വൃന്ദാവനില്‍ പ്രമുഖ സന്യാസിയായ പ്രേമാനന്ദ് മഹാരാജിന്‍റെ ശിഷ്യനായ റാഷിക് ദുലാരി ശരണ്‍ എന്ന ദീപക് ലോധി ആശ്രമത്തിന്‍റെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.  എന്നാല്‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടും റാഷികിന്‍റെ മുറിയില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കളും സിസിടിവി ദൃശ്യങ്ങളും കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പൊലീസ്.

വെള്ളിയാഴ്ച പകല്‍ 10:25ഓടുകൂടി റാഷിക് രണ്ടാം നിലയിലെ തന്‍റെ മുറിയില്‍ നിന്ന് വസ്ത്രത്തില്‍ രക്തക്കറയുമായി പുറത്തുവരുന്നത് കാണാം. തുടര്‍ന്ന് റാഷിക് മുറിയുടെ പുറത്ത് അല്‍പം നേരം നില്‍ക്കുന്നു. പിന്നാലെ മൂന്നാം നിലയിലേക്കും തുടര്‍ന്ന് നാലാം നിലയിലേക്കും അവിടെ നിന്ന് ടെറസിലേക്കും കയറുന്നത് കാണാം. ടെറസില്‍ പത്ത് സെക്കന്‍ഡ് റാഷിക് കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ പത്തരയോടെയാണ് ഇയാള്‍ കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് ചാടുന്നത്. 
9 മാസം പ്രണയം; ജിത്തു ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്നു...

വീഴ്ചയ്ക്ക് പിന്നാലെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാകുമ്പോഴും വസ്ത്രത്തിലെ രക്തം പൊലീസിനെ സംശയത്തിലാഴ്ത്തി. റിപ്പോര്‍ട്ട് പ്രകാരം റാഷികിന്‍റെ ലിംഗം മുറിയുകയോ ചതയുകയോ ചെയ്തിരുന്നെന്ന് വ്യക്തമായി. ഇതാകാം വസ്ത്രത്തിലെ രക്തക്കറയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. കൂടാതെ റാഷിക്കിന്‍റെ മുറിയില്‍ കണ്ടെത്തിയ ഗ്രൈന്‍ഡറും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതാണോ പരുക്കുണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. രണ്ട് വര്‍ഷം മുന്‍പാണ് റാഷിക് പ്രേമാനന്ദ് മഹാരാജിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നത്. റാഷിക്ക് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. 

ENGLISH SUMMARY:

Prem Anand Maharaj disciple death investigation is underway in Vrindavan following the fall of Rasik Dulari Sharan from a monastery building. Police are examining postmortem reports, CCTV footage, and items found in his room to unravel the mystery surrounding his death.