Image: X,From the video,contentkikamii, AI Enhanced

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് യുവാക്കളുടെ സംഘം, ബിഹാറില്‍ വീണ്ടും ക്രൂരത

ബിഹാറില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം. സമസ്തിപുര്‍, മുസാഫര്‍പുര്‍ മേഖലകളില്‍ നിന്നാണ് അടുത്തടുത്ത ദിവസങ്ങളില്‍ അതിക്രമ വിവരങ്ങള്‍ പുറത്തുവന്നത്. സമസ്തിപുരില്‍ സുഹൃത്തായ ആൺകുട്ടിയോട് സംസാരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ഉപദ്രവിക്കുകയായിരുന്നു. ബൈക്കിലെത്തിയ പെൺകുട്ടിയെയും ആൺകുട്ടിയെയും ചോദ്യം ചെയ്ത സംഘം ആദ്യം ആൺകുട്ടിയെ മർദിച്ച് ഓടിച്ചു. തുടർന്ന് പെൺകുട്ടിയുടെ വസ്ത്രം പിടിച്ച് വലിക്കുകയും ൈക പിടിച്ചുതിരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു.

Also Read: തിലകം ചാര്‍ത്തി ഗണപതി ക്ഷേത്രത്തിലെത്തി പൃഥ്വിരാജ്; പരിഹസിച്ച് ബിജെപി നേതാവ്

ക്രൂരമായ അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതികള്‍ തലങ്ങും വിലങ്ങും തടഞ്ഞ് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച യുവാക്കളിലൊരാള്‍ മാറിടത്തില്‍ അമര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൂടെയുണ്ടായിരുന്നത് സഹോദരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും സംഘം ആക്രമണം തുടരുകയായിരുന്നു.

Also Read: ആന്റോയെ അറസ്റ്റ് ചെയ്യാന്‍ നീക്കമില്ലെന്ന് പൊലീസ്; ഡോളര്‍ തിരികെ നല്‍കണമെന്ന് ആന്റോ

ഈ ക്രൂരത മുഴുവൻ സംഘത്തിലൊരാൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാലു പേര്‍ അറസ്റ്റിലായി. രാഹുൽ കുമാർ (19), അവധേഷ് പസ്വാൻ (46), വികാസ് ശർമ്മ (32), രാംബാബു സാഹ്നി (38) എന്നിവരാണ് പിടിയിലായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അരവിന്ദ് പ്രതാപ് സിങ് അറിയിച്ചു.

ഇന്നലെ മുസാഫര്‍പുരിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ആക്രമണമുണ്ടായി. ആസാദ് റോഡ് - ചന്ദ്വാര പ്രദേശത്തുവച്ചാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയ സമയം നോക്കി ലളിത് എന്നയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്ന് മാസമായി ഇയാള്‍ പെൺകുട്ടിയെയും സഹോദരിമാരെയും ശല്യം ചെയ്യുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ ബലമായി സ്വന്തം വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിച്ചു. പെൺകുട്ടി എതിർത്തതോടെ മുടിയിൽ പിടിച്ച് വലിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

Horrific Attacks on Minor Girls in Bihar: Four Arrested in Samastipur, Stalker Detained in Muzaffarpur:

Recent reports from Bihar highlight two separate, severe incidents of sexual harassment and assault against minor girls in Samastipur and Muzaffarpur. In Samastipur, a group of men intercepted a girl and her male companion, assaulted the boy, and sexually abused the girl while filming the ordeal, leading to the arrest of four individuals after the video went viral. In a separate incident in Muzaffarpur, a minor girl was critically injured after being attacked with an iron rod by a man named Lalit when she resisted his attempt to abduct her. Authorities have arrested the key suspect in the Muzaffarpur case and continue to investigate both incidents