മധ്യപ്രദേശിലെ സത്‌നയിലും യുപിയിലെ ചിത്രകൂടിലും കനത്ത മഴയെ തുടർന്ന് മിന്നല്‍പ്രളയം. മന്ദാകിനി നദി കരകവിഞ്ഞു. വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിലായി. കനത്ത മഴയെ തുടര്‍ന്ന് 2003ലെ റെക്കോർഡിനും മുകളിലേക്കാണ് മന്ദാകിനി നദിയിലെ ജലനിരപ്പ് ഉയർന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നൂറുകണക്കിനുപേരെ ഒഴിപ്പിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ദേശീയ– സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചു. Also Read: നിയന്ത്രണങ്ങളില്ലാത്ത ചൈനീസ് ഇടപെടല്‍; നേപ്പാള്‍ നോവിന് പിന്നിലും ചൈന; പ്രളയത്തിന് കാരണക്കാരെന്ന് ആരോപണം
വെള്ളം കയറിയ റോഡുകളിൽ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദുരിതബാധിതർക്കായി ആറ് ക്യാംപുകള്‍ തുറന്നു. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണവും ശക്തമാക്കി. മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്ത് അതിതീവ്രമഴയാണ് പെയ്തത്.
മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണ്. നദിക്കരയിലേക്കും ഘാട്ടുകളിലേക്കും പോകരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകി. ഉത്തരാഖണ്ഡിലെ ടോണ്‍സ് നദിയിലും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കി.