ആഗ്രയില്‍ യമുന നദിയിലേക്ക് 11 മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് പിതാവിന്‍റെ കൂര്രത. പാലത്തിനു മുകളില്‍ വാഹനം നിര്‍ത്തി കുഞ്ഞിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് പുഴയിലേക്ക് വലിച്ചെറിഞ്ഞത്. റിങ്കു എന്നയാളാണ് ക്രൂരതയ്ക്ക് പിന്നില്‍. സംഭവം കണ്ട് ഓടിയെത്തിയ ഭാര്യയെയും ഇയാള്‍ പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്.
'അച്ഛൻ എവിടെയാണെന്ന് അറിയണമെങ്കിൽ..'; വിജയ്‍യുടെ അമ്മയെ അധിക്ഷേപിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍
ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്ബറ യമുന പാലത്തിന് മുകളിലാണ് സംഭവം. റിങ്കുവും ഭാര്യ ലക്ഷ്മിയും മകളുമൊന്നിച്ച് ആഗ്രയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇയാള്‍ പാലത്തില്‍ വാഹനം നിര്‍ത്തിയത്. യാത്രയ്ക്കിടെ ഇരുവരുമായി തര്‍ക്കമുണ്ടായി. റിങ്കു പാലത്തില്‍ വാഹനം നിര്‍ത്തുകയും കുട്ടിക്കൊപ്പം സെല്‍ഫിയെടുത്ത ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഭാര്യയുടെ മുഖത്തിടിച്ചു, ശ്വാസം മുട്ടിച്ചു; ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ അനക്കമില്ല; ജീവനൊടുക്കി ഭര്‍ത്താവ്
സംഭവം കണ്ട് ഓടിയെത്തിയപ്പോൾ പാലത്തിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചതായി ലക്ഷ്മി പറഞ്ഞു. ഓടികൂടിയ ആള്‍ക്കൂട്ടം റിങ്കുവിനെ മര്‍ദിച്ച ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. മുങ്ങൽ വിദഗ്ധർ യമുനയിൽ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്. സംഭവത്തില്‍ സിക്കന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.