തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ അമ്മയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. തങ്ങളുടെ അച്ഛൻ എവിടെയാണെന്ന് അറിയണമെങ്കിൽ സഭയിൽ അന്വേഷിക്കുന്നതിന് പകരം വീട്ടിലുള്ള അമ്മയോട് ചോദിക്കണം എന്നാണ് നാഗേന്ദ്രന്‍ പറഞ്ഞത്. ബിജെപി സംസ്ഥാന ആസ്ഥാനത്ത് പാര്‍ട്ടി പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം.
നിയമസഭയിൽ എംകെ സ്റ്റാലിനെക്കുറിച്ച് നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചാണ് നാഗേന്ദ്രന്‍റെ അധിക പ്രസംഗം. 'അച്ഛൻ എവിടെയാണ്' എന്ന് ചോദിച്ചാൽ നിയമസഭയിൽ ഉത്തരം ലഭിക്കില്ലെന്നും പകരം വീട്ടിൽ പോയി അമ്മയോട് ചോദിക്കണമെന്നുമാണ് നാഗേന്ദ്രന്‍റെ വാക്കുകള്‍.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ തോറ്റതിനെ പറ്റി വിജയ് നിയമസഭയിൽ ഒരു കഥ വിവരിച്ചിരുന്നു. കൊളത്തൂരില്‍ സ്റ്റാലിന്‍ തോറ്ററിനെ സൂചിപ്പിച്ച് ഉദയനിധി സ്റ്റാലിന്റെ അച്ഛൻ എവിടെയാണെന്ന് വിജയ് തമാശ രൂപേണ പരാമർശിച്ചിരുന്നു. ഇതിന്മേലാണ് നൈനാര്‍ നാഗേന്ദ്രന്‍ പ്രസംഗിച്ചത്. വിജയ്‍യുടെ വാക്കുകളെ ഡിഎംകെ വിമർശിച്ചിരുന്നു. നിയമസഭയിൽ ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയങ്ങളിൽ താനുണ്ടെന്നാണ് വിജയ്‌ക്ക് മറുപടിയായി സ്റ്റാലിന്‍ പറഞ്ഞത്.
ബിജെപി അധ്യക്ഷന്റെ പരാമർശങ്ങളെ മന്ത്രി എ. രാജ്മോഹനും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും അപലപിച്ചു. നാഗേന്ദ്രന്റെ പരാമർശം അനുചിതം എന്നാണ് രാജ്മോഹന്‍ പറഞ്ഞത്. രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് പരാമർശമെന്ന് അണ്ണാമലൈ പറഞ്ഞു.