കസ്റ്റഡി തര്‍ക്കത്തില്‍ മുന്‍ഭര്‍ത്താവിനോട് കോടതിയില്‍ തോറ്റതിന് പിന്നാലെ നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. യുഎസിലെ ടെക്സസില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 35 കാരിയായ സിബെല്ല സവെല്ല എന്ന യുവതിയാണ് മകൾ വിവിയനെ വെടിവെച്ചു കൊന്നത്. മുൻ ഭർത്താവായ ആരോൺ സവെല്ലയ്ക്ക് കുട്ടിയെ കൈമാറാന്‍ കുടുംബ കോടതി വിധി വന്നതിനു പിന്നാലെയാണ് ക്രൂരത.
Also Read: നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ 'ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ'; ലക്ഷ്യം ഇറാനെതിരെ
ഹൂസ്റ്റണിലെ വീട്ടിൽവെച്ചാണ് യുവതി മകളെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. വീട്ടിന്‍റെ മൂന്നാം നിലയിലെ മുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ പരുക്കോടെയായിരുന്നു മൃതദേഹം. പ്രാദേശിക സമയം വൈകിട്ട് 5.45 ഓടെയായിരുന്നു പൊലീസിന് വിവരം ലഭിച്ചത്.
വീട്ടിലെത്തിയ പൊലീസാണ് മുഖത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ സിബെല്ലയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെ മരണം സംഭവിച്ചു. 2024 ലാണ് നാലു വര്‍ഷത്തെ ബന്ധത്തില്‍ നിന്നും സിബെല്ല നിയമപരമായി വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെ കുട്ടിയുടെ കസ്റ്റഡിയെ ചൊല്ലി ഇരുവരും നിയമപോരാട്ടത്തിലായിരുന്നു.
Also Read: നീണ്ട കാലം സിറിയയില്‍, തീവ്ര ചിന്താഗതി; വിമാനം പറത്താന്‍ പണ്ടേ വിലക്കി ഒമാന്‍
കുട്ടിയുടെ ചുമതല മുന്‍ ഭര്‍ത്താവായ ആരോണിന് കൈമാറാന്‍ അടുത്തയിടെയാണ് കുടുംബ കോടതി ഉത്തരവായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കുട്ടിയെ കൈമാറേണ്ടിയിരുന്നത്. മകളെ വിട്ടുകൊടുക്കാന്‍ തനിക്ക് കഴിയില്ലെന്നും അതിനാലാണ് ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയതായാണ് സൂചന.