ഉത്തർപ്രദേശ് ബാഗ്പട്ടിൽ സുഹൃത്തുക്കളായ രണ്ടുപേരെ കാണാതായ കേസിൽ ട്വിസ്റ്റ്. ഇരുവരുടെയും മൃതദേഹം ഒരു ക്ഷേത്രപരിസരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കേസിൽ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. സഹോദരിയുമായുള്ള പൂജാരിയുടെ പ്രണയത്തെ ചോദ്യം ചെയ്യാനെത്തിയ സുഹൃത്തുക്കളെയാണ് പൂജാരി കൊന്ന് കുഴിച്ചുമൂടിയത്.
കേസിൽ പ്രതിയായ പൂജാരി നരേഷ് നാഥും മരിച്ച യുവാക്കളിലൊരാളായ അങ്കിതിന്‍റെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നാലെ നരേഷ് നാഥ് യുവതിയുടെ കൈ പിടിച്ച് നിൽക്കുന്ന ഫോട്ടോ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ യുവതിയുടെ സഹോദരൻ അങ്കിതും സുഹൃത്ത് ഇസ്രാറുമായി ഇത് ചോദ്യം ചെയ്യാൻ ക്ഷേത്രത്തിലെത്തി. എന്നാൽ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.
30 വർഷം അറിയാതെ പോയ സത്യം; ഉറ്റചങ്ങാതി സ്വന്തം സഹോദരി, ഡിഎൻഎ ടെസ്റ്റിൽ ജീവിതം മാറി...
സംഭവം കേസായതോടെ അന്വേഷണം പല രീതിയിൽ പോലീസ് നടത്തി നോക്കി. എന്നാൽ ഇവർ ക്ഷേത്രത്തിലേക്കാണ് പോയതെന്ന് ഒരറിവും ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് ഇസ്രാറിന്റെ ഭാര്യയുടെ മൊഴിയെടുക്കവെ തന്‍റെ സഹോദരിയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ അങ്കിത് ഇസ്രാറിനെ വിളിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അങ്കിതിന്റെ സഹോദരിയെ ചോദ്യം ചെയ്തതിൽ നിന്നും ഇവർ ക്ഷേത്രപൂജാരി നരേഷ് നാഥുമായി പ്രണയത്തിലാണെന്ന് വ്യക്തമാകുകയായിരുന്നു.
തുടർന്ന് നരേഷ് നാഥിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. താൻ ഇവരെ കൊലപ്പെടുത്തിയെന്നും ക്ഷേത്രത്തിന് സമീപം ഒരു കുഴിയെടുത്ത് ഇരുവരെയും മൂടിയെന്നും നരേഷ് നാഥ് സമ്മതിച്ചു. കുഴിച്ചിട്ടത് തിരിച്ചറിയാതിരിക്കാനായി കുഴിയുടെ മുകളിലൂടെ ഇന്റർലോക്ക് പാകിയെന്നും ഇയാൾ വ്യക്തമാക്കി.