meena-minal

ഇടത്തേ ഫോട്ടോയില്‍ ഇടതുവശം മീന, വലത് മിനാള്‍

TOPICS COVERED

  • 1996ലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്

 

മൂന്ന് പതിറ്റാണ്ടോളം ഉറ്റസുഹൃത്തുക്കളായി കഴിഞ്ഞെങ്കിലും  സഹോദരിമാരാണെന്ന് തിരിച്ചറിയാനാകാതെ പോയ രണ്ട് യുവതികളുടെ ജീവിതത്തിൽ നാടകീയ ട്വിസ്റ്റ്. ഇന്ത്യയിൽ നിന്ന് വ്യത്യസ്ത കുടുംബങ്ങൾ ദത്തെടുത്ത് നെതർലൻഡ്സിൽ വളർന്ന മീനയും മിനാലും, 30 വർഷങ്ങൾക്ക് ശേഷം നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് രക്തബന്ധമുള്ള സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞത്.

1996-ൽ കൗമാരപ്രായത്തിലായിരിക്കെയാണ് മീനയും മിനാലും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യകാഴ്ചയിൽ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട് പഠനവും ജീവിതസാഹചര്യങ്ങളും കാരണം അവർ വേർപിരിഞ്ഞു.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തം ജൈവചരിത്രം അറിയാനാണ് മിനാൽ ഡിഎൻഎ പരിശോധന നടത്തിയത്. വംശപരമ്പരയും ജനിതക വിവരങ്ങളും അറിയുന്നതിനൊപ്പം, അതേ പ്ലാറ്റ്ഫോമിൽ പരിശോധന നടത്തിയ അടുത്ത ബന്ധുക്കളെയും കണ്ടെത്താൻ ഈ പരിശോധന സഹായിക്കും.

പരിശോധനാഫലത്തിലാണ് മിനാലിന് നെതർലൻഡ്സിൽ താമസിക്കുന്ന ഒരു സഹോദരിയുണ്ടെന്ന വിവരം ലഭിച്ചത്. കൂടുതൽ അന്വേഷിച്ചപ്പോൾ ആ സഹോദരി മറ്റാരുമല്ല, വർഷങ്ങൾക്കുമുമ്പ് തന്റെ ഉറ്റസുഹൃത്തായിരുന്ന മീന തന്നെയാണെന്ന് വ്യക്തമായി. മാത്രമല്ല, മീന താമസിച്ചിരുന്നത് തൊട്ടടുത്ത നഗരത്തിലാണെന്നും മിനാൽ കണ്ടെത്തി.

തുടർന്ന് മിനാൽ മീനയെ ബന്ധപ്പെടുകയും സത്യം അറിയിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും കണ്ണീരോടെ പരസ്പരം ആലിംഗനം ചെയ്തു. "ജീവിതം മുഴുവൻ താൻ ഒറ്റയ്ക്കാണെന്നാണ് കരുതിയിരുന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷം സ്വന്തം സഹോദരിയെ കണ്ടെത്താനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്," എന്ന് മിനാൽ പ്രതികരിച്ചു.

ENGLISH SUMMARY:

Shocking reunion sisters discovered they were biological sisters after 30 years of friendship, having been adopted by different families in the Netherlands from India. A DNA test revealed their deep connection, leading to an emotional reunion that brought tears and joy.