• വിജയ്‍യും സംഗീതയും വീണ്ടും ഒന്നിക്കുമോ? വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് സംഗീത സ്വര്‍ണലിംഗം. ഹര്‍ജിയില്‍ പറഞ്ഞ നടി ആര്? വിജയ്‍ ഇനിഎന്തുനിലപാടെടുക്കും? ആകാംക്ഷയോടെ ആരാധകര്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌‍യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കോടതി കേസ് തീര്‍പ്പാക്കിയതോടെ ദമ്പതികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. വിജയ്‌യുടെ വളര്‍ച്ചയിലുടനീളം പിന്തുണയും സാന്നിധ്യവുമായിരുന്നു ഭാര്യ സംഗീത. വിജയ് ആരാധകരും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്വം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അതിന്‍റെ പര്യവസാനമെന്നോണമാണ് ഫെബ്രുവരിയില്‍ സംഗീത ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. 

ഹര്‍ജിയില്‍ അവര്‍ ആരോപിച്ച കാര്യങ്ങള്‍ വിജയ് ആരാധകരെപ്പോലും ഞെട്ടിച്ചു. വിജയ്ക്ക് സിനിമയിലുള്ള മറ്റൊരു താരവുമായി വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു ഹര്‍ജിയിലെ ഒരു ആരോപണം. 2021 ഏപ്രിലിലാണ് ഇക്കാര്യം താന്‍ ഉറപ്പിച്ചതെന്ന് സംഗീത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത് തനിക്ക് പറഞ്ഞറിയിക്കാനാകാത്ത മാനസിക, വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി. ഇതിനുശേഷവും വിജയ് നടിയുമായി പരസ്യമായ ബന്ധം തുടര്‍ന്നുവെന്നും അത് കുട്ടികള്‍ക്കും കുടുംബത്തിനും വലിയ മാനസികപ്രയാസം ഉണ്ടാക്കിയെന്നും അവര്‍ ആരോപിച്ചു. Read more: വിജയ് – സംഗീത കേസില്‍ കോടതി പറഞ്ഞത് 

2021നുശേഷം വിജയ് വൈകാരികമായി തന്നില്‍ നിന്ന് അകന്നുവെന്നും ഭാര്യയെന്ന പരിഗണന നല്‍കാതെ അവഗണിച്ചുവെന്നും സംഗീത ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ത്തന്നെ പ്രത്യേകമാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി. വിജയ് ഇതൊന്നും ബാധിക്കാത്ത രീതിയില്‍ വിദേശയാത്രകളും നടിക്കൊപ്പം പരസ്യമായി പരിപാടികളില്‍ പങ്കെടുക്കുന്നതും തുടര്‍ന്നു. ഇതോടെയാണ് വിവാഹമോചനത്തിന് തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി. 

ഫെബ്രുവരില്‍ 26ന് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ചെങ്കല്‍പ്പെട്ട് കുടുംബ കോടതി ജഡ്ജി ശശികല ആദ്യം ഹര്‍ജി പരിഗണിച്ചത്. പിന്നീട് വോട്ടെടുപ്പ് മൂന്നുദിവസം മാത്രമുള്ളപ്പോഴും കേസ് പരിഗണനയ്ക്കുവന്നു. എന്നാല്‍ കക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ ജൂണ്‍ പതിനഞ്ചിലേക്ക് മാറ്റി. അന്നും കേസ് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഒടുവില്‍ ഇന്ന് പരിഗണിച്ചപ്പോള്‍ സംഗീത ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് വിജയ്‌യുടെ തമിഴ്നാട് വെട്രി കഴകം തിരഞ്ഞെുപ്പ് വിജയിക്കുകയും വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലുള്‍പ്പെടെ നടി തൃഷയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ച കാര്യങ്ങളുമായി തൃഷയെ ചേര്‍ത്ത് പ്രചാരവും ഉണ്ടായി. വിജയ്‌യുടെ മാതാപിതാക്കള്‍ പക്ഷേ സംഗീത സ്വര്‍ണലിംഗവുമായി നല്ല ബന്ധത്തിലായിരുന്നു. അവര്‍ ഇടപെട്ട് നടത്തിയ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് സംഗീത ഹര്‍ജി പിന്‍വലിച്ചതെന്നാണ് വിവരം. എന്നാല്‍ തുടര്‍ന്നുള്ള കാര്യങ്ങളില്‍ വിജയ്‌യുടെ നിലപാട് എന്തായിരിക്കും എന്ന് വ്യക്തമല്ല. 

ശ്രീലങ്കന്‍ വംശജയായ സംഗീത സ്വര്‍ണലിംഗം 1996ലാണ് വിജയ്‍യെ ആദ്യമായി കാണുന്നത്. 1998ല്‍ ബ്രിട്ടണില്‍ വച്ച് ഇരുവനരും വിവാഹിതരായി. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയില്‍ വച്ച് ആചാരപരമായ വിവാഹച്ചടങ്ങും നടത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ജേസണും ദിവ്യയും. വിവാദങ്ങളുണ്ടായപ്പോള്‍ മക്കള്‍ ഇരുവരും സംഗീതയ്ക്കൊപ്പമാണ് നിന്നത്. 

Vijay-Sangeetha Divorce Case: What Caused the Rift and Who Is the Alleged Actress?:

The marital rift between Tamil actor-turned-politician Vijay and his wife Sangeetha Sornalingam came under intense public scrutiny following her petition for divorce at the Chengalpattu Family Court. Sangeetha's legal filing alleged marital infidelity and emotional distance, pointing to an unnamed leading actress as the source of tension in their 27-year marriage. While the petition generated widespread media speculation and viral online rumors linking the star to frequent co-stars, the court proceedings were closely tracked across entertainment and political circles. Ultimately, Sangeetha appeared via video conferencing to withdraw the petition, leading the court to formally close the high-profile case.