ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ഹര്‍ജീത് സിങ് ഗ്രേവാളിനെ നിയമിച്ചു. 15 മാസം അധ്യക്ഷപദവിയില്‍ ആരുമില്ലായിരുന്നു. 2025 ഏപ്രിലില്‍ ഇക്ബാല്‍ സിങ് ലാല്‍പുര കാലാവധി പൂര്‍ത്തിയാക്കിയശേഷം പകരക്കാരനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞില്ല. പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗവുമാണ് ഹര്‍ജീത് സിങ് ഗ്രേവാള്‍.
അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഗ്രേവാളിന് ദേശീയ പ്രാധാന്യമുള്ള പദവി നല്‍കിയത്. ഈ മാസം 16ന് ഗ്രേവാളിന്‍റെ നിയമനം സംബന്ധിച്ച് ന്യൂനപക്ഷകാര്യമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. മൂന്നുവര്‍ഷമാണ് കാലാവധി. സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ അതിനുശേഷവും തുടരാം.
ഗ്രേവാളിന്‍റെ മുന്‍ഗാമിയായ ഇക്ബാല്‍ സിങ് ലാല്‍പുര അധ്യക്ഷനാകുംമുന്‍പ് ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷപദവിയില്‍ ഏറെയും മുസ്‍ലിം പ്രതിനിധികളാണ് ഉണ്ടായിരുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയമിച്ച രണ്ട് അധ്യക്ഷന്മാരും മുസ്‍ലിംകളായിരുന്നു. ആദ്യമായാണ് സിഖ് പ്രതിനിധികള്‍ തുടര്‍ച്ചയായി രണ്ടുവട്ടം അധ്യക്ഷപദവിയില്‍ വരുന്നത്.