ഭര്‍ത്താവിനെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ യുവതി പിടിയില്‍. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. ചികിത്സയിലായിരുന്ന ഭര്‍ത്താവിന്റെ കൈകകളില്‍ ഘടിപ്പിച്ചിരുന്ന കാനുല വഴിയാണ് യുവതി ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്. മരിച്ച 35കാരനായ പ്രശാന്തിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന മകന്‍ മരിച്ചതായി ജൂണ്‍ 30ന് അറിഞ്ഞെന്നും അതേസമയം മകന്‍ നാട്ടിലെത്തിയ കാര്യം പോലും താനറിഞ്ഞിരുന്നില്ലെന്നും പ്രശാന്തിന്റെ അമ്മ ജൂലൈ 1ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരുമകള്‍ സന്ധ്യയുടെ നീക്കങ്ങളില്‍ വിശ്വാസമില്ലെന്നും അമ്മ പൊലീസിനു മൊഴി നല്‍കി. 

അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയ്ക്ക് 35കാരനായ അനില്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇരുവരുടേയും ബന്ധത്തിന് പ്രശാന്ത് തടസമാകുമെന്ന് തോന്നിയപ്പോള്‍ കൊലപാതകത്തിനുളള ആസൂത്രണം ആരംഭിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രശാന്തിനെ കൊലപ്പെടുത്താനായി വെങ്കട്ട സായി എന്നയാളുടെ സഹായവും സന്ധ്യ തേടിയിരുന്നു. 

തുടര്‍ന്ന് സന്ധ്യയുടെ നിര്‍ദേശപ്രകാരം സായി പ്രശാന്തിന്റെ വീട്ടിലെത്തുകയും അമിതമായ തോതില്‍ മദ്യപിപ്പിക്കുകയും ചെയ്തു. പിന്നാലെ ടെറസിനു മുകളിലേക്ക് വിളിച്ചുകൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു. ഇതെല്ലാം സന്ധ്യയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഇരുവരും ചേര്‍ന്ന് ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നാലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായെത്തിച്ചു. 

പിന്നീട് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് അനിലിന്റെ നിര്‍ദേശപ്രകാരം പ്രശാന്തിന്റെ കാനുലയില്‍ സന്ധ്യ ടോയ്‌ലറ്റ് ക്ലീനറും അനസ്തീസിയ മരുന്നും കുത്തിവെച്ചത്. കട്ടിലില്‍ നിന്നും പ്രശാന്തിനെ സന്ധ്യ താഴേക്ക് തള്ളിയിട്ടതായും പിന്നാലെ മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  

Woman Arrested for Murdering Husband by Injecting Toilet Cleaner:

A woman has been arrested in the Nizamabad district of Telangana for the murder of her husband, Prashanth (35). The incident came to light yesterday. According to the police, the accused injected toilet cleaner into her husband's body through the intravenous (IV) cannula that was attached to his hand while he was undergoing medical treatment. The police launched an investigation following a complaint filed by the victim's mother.