Image credit: X

ബെംഗളൂരുവിലെ ഹോം സ്റ്റേയില്‍ നില്‍ക്കാനെത്തിയ കമിതാക്കളിലൊരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കബല്ലാപുരിലെ മുദ്ദേനഹള്ളിയിലാണ് സംഭവം. പെണ്‍കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സന്‍ജിത് അലിയെന്ന യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കയറും ഗുളികകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് സംശയിക്കുന്നത്. മരണകാരണം ഇതുവരെയും വ്യക്തമല്ല. കാമുകിയെ കൊന്ന് സന്‍ജിത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ഇരുവരും ഒന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും വ്യക്തമായിട്ടില്ല. 

ശനിയാഴ്ചയാണ് ഇരുവരും ഹോം സ്റ്റേയിലേക്ക് എത്തിയത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ എതിര്‍ത്തതോടെ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

A young woman was tragically found dead under mysterious circumstances inside a homestay at Muddenahalli in Karnataka's Chikkaballapur district. Her boyfriend, identified as Sanjit Ali, was discovered unconscious in the same room and was immediately rushed to a nearby hospital for emergency medical treatment. Investigating police officers recovered ropes and packs of prescription pills from the spot, leading to strong suspicions of a suicide pact. Law enforcement authorities are currently exploring multiple angles, including whether it was a mutual suicide attempt or a case of murder followed by an attempted suicide. Preliminary reports suggest that the young couple, who checked into the facility on Saturday, had been in a long-term relationship that faced severe opposition from their families. A comprehensive investigation is underway, and officials are waiting for the youth to regain consciousness alongside the final post-mortem report to establish the exact cause of death.