കാമുകന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നറിയാതെ പ്രണയിക്കുകയും പിന്നീട് സത്യാവസ്ഥ മനസിലാക്കി ബന്ധം വേര്‍പിരിയുകയും ചെയ്ത യുവതിയെ കഴുത്തറത്തുകൊന്ന് യുവാവ്. ബെംഗളൂരു മഹലക്ഷ്മിപുരത്താണ് നാടിനെ നടുക്കിയ സംഭവമരങ്ങേറിയത്. യുവതിയുടെ വീട്ടില്‍ കയറിയാണ് യുവാവ് കുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
23കാരിയായ അഞ്ജലി രാജീവ് എന്ന യുവാവുമായി രണ്ട് വര്‍ഷത്തിന് മേലെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഏറെക്കാലത്തെ ബന്ധത്തിനൊടുവില്‍ യുവാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അഞ്ജലി മനസിലാക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് രാജീവ്. രാജീവിന്‍റെ പശ്ചാത്തലം മനസിലാക്കിയതോടെ അഞ്ജലിയോട് രാജീവില്‍ നിന്ന് അകലുന്നതായിരിക്കും നല്ലതെന്ന് കുടുംബം പറഞ്ഞു.
തനിക്ക് ഈ ബന്ധം ശരിയാവില്ലെന്ന് അഞ്ജലിക്ക് ബോധ്യപ്പെട്ടതോടെ താന്‍ ഇനി ഇല്ലെന്ന് രാജീവിനോട് വ്യക്തമാക്കി അഞ്ജലി യുവാവിനെ വാട്സാപ്പിലും ഫോണിലും ബ്ലോക്ക് ചെയ്യുകയായിരുന്നു. പലതവണ രാജീവ് അഞ്ജലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തുടര്‍ന്ന് കുപിതനായ രാജീവ് അഞ്ജലിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിനുള്ളിലിട്ട് തന്നെ അഞ്ജലിയുടെ കഴുത്തറക്കുകയുമായിരുന്നു. അഞ്ജലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഓടിരക്ഷപ്പെട്ട രാജീവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.