പ്രതീകാത്മക ചിത്രം

TAGS

പുനെയില്‍ മുന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 65കാരന് വധശിക്ഷ വിധിച്ചു. നസ്റാപുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കൊലപാതകക്കേസില്‍ 60ദിവസത്തിനുള്ളിലാണ് വിചാരണ നടത്തി സ്പെഷ്യല്‍ കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. 

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതും കുറ്റവാളിയാണെന്ന് സ്ഥിരീകരിച്ചതും. മേയ് 1നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി അമ്മവീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പ്രതി കുട്ടിയെ പല കാര്യങ്ങള്‍ പറഞ്ഞ് വീടിനു സമീപത്തുള്ള പശുത്തൊഴുത്തിലേക്ക് കൊണ്ടുപോയത്. 

തൊഴുത്തില്‍വച്ച് കുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലാരംഭിച്ച കുടുംബാംഗങ്ങളാണ് കുട്ടിയെ പശുത്തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ പ്രതിക്കെതിരെ കടുത്ത പ്രതിഷേധമാണ് സമീപവാസികളില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നത്. 

നസ്റാപുര്‍ മേഖലയിലെ റോഡുകള്‍ ഉള്‍പ്പെടെ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിക്ക് ഏറ്റവും ശക്തമായ ശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

Pune Minor Rape and Murder: 65-Year-Old Sentenced to Death:

In a Pune minor rape and murder case, a 65-year-old man has been sentenced to death. This swift verdict was delivered by a special court within 60 days of the trial, based on strong circumstantial evidence.