കാമുകനൊപ്പം ഒളിച്ചോടിയാൽ വീട്ടുകാർക്ക് നാണക്കേടുണ്ടാകുമെന്ന് ഭയന്ന് ഭാവിവരനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ മാസങ്ങൾക്ക് മുൻപ് പരിചയപ്പെട്ട കാമുകനെ തള്ളി സിയ ഗോയൽ. 25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും. ദേശീയ തലത്തിൽ കേസ് ശ്രദ്ധിക്കപ്പെട്ടതോടെ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പരസ്പരം കെട്ടിവെക്കാനാണ് പ്രതികൾ രണ്ടുപേരും ഇപ്പോൾ ശ്രമിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനും സക്സസ് ഗ്രൂപ്പ് ബിസിനസ്സ് സ്ഥാപനത്തിലെ ഡയറക്ടറുമായ കേതൻ അഗർവാൾ ജൂൺ 18ന് പൂനെക്കടുത്തുള്ള ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള ആഴമേറിയ മലയിടുക്കിലേക്ക് വീണാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടയിലുണ്ടായ അപകടം എന്നായിരുന്നു സംഭവം തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കേതനെ മലമുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. കേതന്റെ പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായതിനെത്തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ജൂൺ 23ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.വിഡിയോ കാണാം.