cheating-husbent

TOPICS COVERED

 

വിവാഹേതര ബന്ധങ്ങള്‍ പിടിക്കപ്പെടുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ രഹസ്യബന്ധം കണ്ടെത്തി അതിസാഹസികമായി തെളിവുസഹിതം പിടികൂടിയ ഒരു ഭാര്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍. തന്റെ ഭര്‍ത്താവിന്റെ ബന്ധം പിടിക്കാന്‍ യുവതി ഓടുന്ന കാറില്‍ തൂങ്ങി നൂറ് മീറ്ററോളം സഞ്ചരിച്ചു.

ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. സുഭാഷ് നഗര്‍ സ്വദേശി നേത്രപാല്‍ സിങ് (42) സാദന എന്ന 32-കാരിയുമായി അടുപ്പത്തിലായിരുന്നു. അതോടെ ഭാര്യ ഗോദാവരി (38)യ്ക്ക് സംശയമായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ബന്ധത്തെക്കുറിച്ച് ഗോദാവരി ചോദിച്ചപ്പോഴെല്ലാം നേത്രപാല്‍ അവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ദേവ്ചര ക്രോസിങ്ങില്‍ നില്‍ക്കുകയായിരുന്നു ഗോദാവരി. അപ്പോഴാണ് തന്റെ ഭര്‍ത്താവിന്റെ കാര്‍ ക്രോസിങ്ങിലൂടെ വരുന്നത് കാണുന്നത്. കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. ഒന്നും നോക്കിയില്ല. ഗോദാവരി കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. താന്‍ പിടിക്കപ്പെട്ടെന്ന് ബോധ്യമായ നേത്രപാല്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നൂറ് മീറ്ററോളം കാര്‍ യുവതിയെയും വഹിച്ച് മുന്നോട്ടുപോയി. ഒടുവില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞ് യുവതിയെ രക്ഷിക്കുകയായിരുന്നു.

കേസായതോടെ പരുക്കേറ്റ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭര്‍ത്താവ് തന്നെ ചതിച്ചെന്നും കൊല്ലാന്‍ നോക്കിയെന്നും ഗോദാവരി മൊഴിനല്‍കി. കാറില്‍ നിന്ന് വീണ തന്നെ ഭര്‍ത്താവിനൊപ്പമുണ്ടായിരുന്ന സാദന ആക്രമിച്ചെന്നും തന്റെ സ്വര്‍ണമാല പൊട്ടിച്ച് അവര്‍ ഓടിപ്പോയെന്നും ഗോദാവരി പൊലീസിനെ അറിയിച്ചു.

നേത്രപാല്‍ അവിചാരിതമായി ലിഫ്റ്റ് തരുകയായിരുന്നെന്നും തന്നെ ഗോദാവരിയാണ് ആക്രമിച്ചതെന്നും സാദന പറഞ്ഞു. ഗോദാവരിയുടെ പരാതിയില്‍ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ആക്രമണം, മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം എന്നീ വകുപ്പുകള്‍ സാദനയ്ക്കും നേത്രപാലിനുമെതിരെ ചുമത്തി.

ENGLISH SUMMARY:

Cheating spouse caught in a dramatic fashion after a wife in Mathura, Uttar Pradesh, chased and clung to her husband's car for 100 meters to gather evidence of his affair. The incident, which has gone viral, highlights the lengths some individuals go to confront infidelity and obtain proof.