honey-moon

TOPICS COVERED

മിഥുനം സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി എന്‍റര്‍ടെയിനറുകളിലൊന്നാണ്. ശ്രീനിവാസന്‍റെ തിരക്കഥയും പ്രിയദര്‍ശന്‍റെ സംവിധാനവും ചിത്രത്തിന് ജന്‍മം നല്‍കിയപ്പോള്‍ മോഹന്‍ലാലിന്‍റെ സേതുവും ഉര്‍വശിയുടെ സുലുവും ചിത്രത്തിന് ആത്മാവ് നല്‍കി. ദാമ്പത്യത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ആവശ്യമായ ഇടങ്ങളില്‍ നോ പറയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സിനിമയിലെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ ഒന്നാണ് നവവധൂവരന്‍മായ സുലുവിന്‍റെയും സേതുവിന്‍റെയും ഹണിമൂണ്‍. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഹണിമൂണിന് കുടുംബത്തെ കൂട്ടിപ്പോകുന്ന സേതുവിന്‍റെ അബദ്ധ തീരുമാനും സുലുവിന് അതുണ്ടാക്കുന്ന ബുദ്ധിമുട്ടും ആണ് ഈ ഭാഗത്തിന്‍റെ ഹൈലൈറ്റ്. സിനിമ അവസാനിക്കുന്നത് ഇരുവരുടെയും ഒറ്റയ്ക്കുള്ള മധുവിധു യാത്രയിലൂടെയാണെന്നതാണ് ഹൈലൈറ്റ്. ചിത്രത്തിന് സമാനമായ സംഭവമാണ് യുപിയില്‍ നിന്നും വരുന്നത്. 

വിവാഹിതരായ ശേഷം ഹണിമൂണ്‍ ട്രിപ്പിന് പദ്ധതിയിടുകയായിരുന്നു യുവതിയും യുവാവും. എന്നാല്‍ ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ യാത്ര എന്ന ആഗ്രഹം യുവാവ് തന്‍റെ ട്രിപ്പ് ഐഡിയ പറഞ്ഞതോടെ അവസാനിച്ചു. തന്‍റെ അച്ഛനെയും അമ്മയേയും സഹോദരിയേയും കൂട്ടിയേ മധുവിധു പോകാനുള്ളു എന്നായി യുവാവ്. ആദ്യം തര്‍ക്കിച്ചെങ്കിലും പിന്നീട് ഗത്യന്തരമില്ലാതെ യുവതി ട്രിപ്പിന് സമ്മതിക്കുകയായിരുന്നു. ഫാമിലി ട്രിപ്പായതോടെ യാത്ര യുവതിക്ക് ആസ്വദിക്കാനായില്ല. 

 

പിന്നീട് ഭര്‍ത്താവിനോട് ഈ വിഷയം അവതരിപ്പിച്ചതോടെ എല്ലാവരും സന്തോഷിക്കട്ടെ എന്നായിരുന്നു യുവാവിന്‍റെ മറുപടി. എന്നാല്‍ തങ്ങള്‍ക്ക് സന്തോഷിക്കാന്‍ വേറെ ഒരു ഹണിമൂണ്‍ ആയിക്കൂടെ എന്ന് യുവതി ചോദിച്ചെങ്കിലും യുവാവ് ഫാമിലി ട്രിപ്പ് മതിയെന്ന് വാദിക്കുകയായിരുന്നു. തുടര്‍ന്ന് ദാമ്പത്യത്തില്‍ മനംമടുത്ത യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുവരും മൂന്ന് തവണ കൗണ്‍സിലിങ്ങില്‍ പങ്കെടുത്തെങ്കിലും രണ്ടുപേരും തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായില്ല. പിന്നാലെ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. 

ENGLISH SUMMARY:

Malayalam movie reviews often highlight films that resonate with audiences, and the movie Mithunam is a prime example of a classic family entertainer. This film, with its relatable portrayal of marital dynamics and the importance of boundaries, continues to be discussed for its insights into relationships, paralleling a real-life incident from UP.