AI Generated Image

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മൂന്ന് സഹോദരങ്ങള്‍ വീടുവിട്ടിറങ്ങി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. 15,000 രൂപയും വീട്ടില്‍ നിന്നെടുത്താണ് സഹോദരങ്ങള്‍ നാടുവിട്ടത്. മുംബൈയിലേക്ക് ട്രെയിന്‍ കയറിയെന്നാണ് പൊലീസ് സംശയിക്കുന്നത്. 

14ഉം 11ഉം വയസുളള ആണ്‍കുട്ടികളും 9വയസുകാരിയുമാണ് ‘ഫ്രീ ഫയര്‍’ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ നാടുവിട്ടത്. ഈ മാസം 19ന് രാത്രിയില്‍ കുടുംബം ഉറങ്ങുന്ന േനരത്താണ് മൂവരും വീടുവിട്ടിറങ്ങിയത്. മൂന്നുപേരും പിതാവിന്റെ മൊബൈലില്‍ സ്ഥിരമായി ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം സ്ഥിരീകരിക്കുന്നു. നാട്ടിലേക്ക് പോയ സമയത്ത് പിതാവ് തന്റെ മൊബൈല്‍ വീട്ടില്‍വച്ചു മറന്നു, ഈ ദിവസങ്ങളില്‍ മൂന്നുപേരും മണിക്കൂറുകളോളം ഗെയിമില്‍ വ്യാപൃതരായിരുന്നുവെന്ന് അമ്മ പറയുന്നു. 

പിതാവ് തിരിച്ചുവന്ന സമയത്ത് കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് മാതാവ് പരാതി പറഞ്ഞതോടെ സിംകാര്‍ഡ് അഴിച്ചു മാറ്റിയ ശേഷം മൊബൈല്‍ കുട്ടികളറിയാതെ മേശയ്ക്കുള്ളില്‍ പൂട്ടിവച്ചു. പിതാവിന്റെ നടപടിയില്‍ ക്ഷുഭിതരായ കുട്ടികള്‍ ഒന്നിച്ച് നാടുവിടാന്‍ പദ്ധതിയിട്ടു. തുണിവ്യവസായം നടത്തുന്ന പിതാവിന്റെ 15,000 രൂപയുമെടുത്താണ് കുട്ടികള്‍ പോയതെന്ന് പൊലീസ് പറയുന്നു. 

അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ഡി റാത്തോഡ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ മുംബൈയിലേക്ക് പോയിരിക്കാനാണ് സാധ്യതയെന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 

Three Brothers Run Away Over Online Game Ban:

Online gaming addiction is a growing concern, and a recent incident highlights its severity. Three brothers ran away from their home in Surat, Gujarat, after being restricted from playing the popular 'Free Fire' game, taking Rs. 15,000 with them.