Image credit:X/bengalurupolice

Image credit:X/bengalurupolice

TOPICS COVERED

ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തിയ യുവാവിന് നേരെ അതിക്രമം. ചിക്​ജല സ്വദേശിയായ 27കാരനാണ് സാമ്പത്തിക തട്ടിപ്പിനും ശാരീരിക അതിക്രമത്തിനും ഇരയായത്. ജിബിടിക്യു സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് പരിചയപ്പെടുത്തിയാണ് യുവാവിനെ ഗ്രിന്‍ഡര്‍‍ ആപ്പില്‍ നിന്നും നമ്പര്‍ എടുത്തയാള്‍ വിളിച്ചത്.  

ബാഗലൂര്‍ റോഡിലെ പാലനഹള്ളിയിലേക്ക് എത്താന്‍ സുഹൃത്ത് പറഞ്ഞത് പ്രകാരം യുവാവ് എത്തുകയും ചെയ്തു. പറഞ്ഞ സ്ഥലത്ത് എത്തിയതോടെ നാല് പുരുഷന്‍മാര്‍ പിന്നാലെ കൂടി പരിഹസിക്കാനും ഡേറ്റിങ് ആപ്പിലെ കാര്യം വീട്ടിലും സുഹൃത്തുക്കളോടും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് കളിയാക്കാനും തുടങ്ങി. 

ബലം പ്രയോഗിച്ച് യുവാവിനെ വെങ്കടലയിലെ കനേഡിയന്‍ സ്കൂളിന് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നാലെ യുപിഐ പാസ്​വേര്‍ഡ് ആവശ്യപ്പെട്ടു. എതിര്‍ത്തതോടെ തലയിലും അരക്കെട്ടിലും കൈത്തണ്ടയിലും വയറിലും കഴുത്തിലുമെല്ലാം കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് അക്കൗണ്ടിലുണ്ടായിരുന്ന 31,000 രൂപ രണ്ടുതവണയായി യുവാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം യുവാവിനെ ഉപേക്ഷിച്ച് കടന്നുകള​ഞ്ഞു.

മാരകമായി മുറിവേറ്റ് വഴിയില്‍ കിടന്ന യുവാവ് സുഹൃത്തിനെ വിളിച്ചു വരുത്തുകയും ആശുപത്രിയിലെത്തി ചികില്‍സ തേടുകയുമായിരുന്നു. സംഭവത്തില്‍ ദര്‍ശന്‍, സുനില്‍, ചന്ദന്‍, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഴ്ചകളോളം യുവാവുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇവര്‍ കവര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു.

ENGLISH SUMMARY:

A 27-year-old man in Bengaluru was brutally stabbed and robbed of ₹31,000 after being lured through the gay dating app 'Grindr'. The culprits, who had built a rapport with the victim over several weeks by posing as LGBTQ+ activists, trapped him at a deserted location near Canadian School in Venkatala. When the victim refused to share his UPI password, the gang of four attacked him with knives, causing serious injuries to his neck, wrist, and abdomen. After forcibly transferring the money, the attackers fled the scene, leaving the bleeding victim behind.