ലിവ്–ഇന്‍ പങ്കാളിയുടെ പീഡനത്തെ തുടര്‍ന്ന് 28 കാരനായ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 28 കാരനായ ചിത്രദുര്‍ഗ സ്വദേശി തിപ്പസ്വാമി ആണ് മരിച്ചത്. ഇയാളുടെ ലിവ്– ഇന്‍ പങ്കാളി പ്രിയങ്കയ്ക്ക് എതിരെയാണ് ആരോപണം. ചെലവുകള്‍ നോക്കാന്‍ സാധിക്കില്ലെങ്കില്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് പങ്കാളി ഉപദ്രവിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കുകയായിരുന്നു. ബെംഗളൂരുവിലെ രാജഗോപാൽനഗറിലാണ് സംഭവം
ദാവൺഗരെ സ്വദേശിയായ പ്രിയങ്കയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തിപ്പസ്വാമി പരിചയപ്പെടുന്നത്. ഒരേ ഫാക്ടറിയിലെ ജോലിക്കാരാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ലിവ്–ഇന്‍ ബന്ധം ആരംഭിക്കുകയായിരുന്നു. പ്രിയങ്ക ജോലിക്ക് പോയി വന്ന സമയത്താണ് വീട്ടില്‍ തിപ്പസ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്ക തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ദമ്പതികൾ എന്ന വ്യാജേനെയാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്. നേരത്തെ വിവാഹിതയായ പ്രിയങ്ക ഭർത്താവിനെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. റീൽസിന് അടിമയായ അവർ തിപ്പെസ്വാമിയെ അവഗണിക്കുകയായിരുന്നു.
പ്രിയങ്ക യുവാവിനെ മാനസികമായി പീഡിപ്പിച്ചതായും ചെലവുകൾ വഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും തിപ്പസ്വാമിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തിൽ മനംനൊന്താണ് തിപ്പസ്വാമി ജീവനൊടുക്കയതെന്നാണ് പരാതിയിലുള്ളത്. പരാതിയുടെ അടിസഥാനത്തില്‍ രാജഗോപാല്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.