കൊടുംക്രിമിനലുകളുടെ വിളയാട്ടത്തിന് അവസാനമില്ല. അതിന് നഗരഗ്രാമ വ്യത്യാസവുമില്ല. ഈ പ്രതിയുടെ പരാക്രമം കൊച്ചി നഗരത്തിലാണെങ്കില്‍ ക്രൂരമായ പീഡനത്തിന്റെ വാര്‍ത്ത വരുന്നത് പത്തനംതിട്ടയിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ്. കൊല്ലത്ത് കുറ്റവാളിയുടെ വേട്ടയ്ക്കിരയായത് ആറുവയസുകാരിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് സ്വന്തം അമ്മയോട് തന്നെ ക്രൂരത കാട്ടിയ സജിയെന്ന കുറ്റവാളിയുടേതായി വരുന്ന പുതിയ വെളിപ്പെടുത്തലുകളും മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഇരുട്ടിന്റെ മറവില്‍ മാത്രമല്ല പട്ടാപ്പകലും സ്ത്രീകള്‍ക്കുനേരെ അതിക്രമം അരങ്ങേറുകയാണ്. ആരാണ് അത് തടയേണ്ടത്? പൊലീസിനെ മാത്രം പഴിചാരിയിട്ട് ഫലമുണ്ടോ? വിഡിയോ റിപ്പോര്‍ട്ട് കാണാം.