Image: X,@ndtv

Image: X,@ndtv

യുവതിയും രണ്ട് പെണ്‍മക്കളും ദുരൂഹസാഹചര്യത്തില്‍ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. 26കാരി ഫര്‍ഹാത് മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള ഇവരുടെ തന്നെ സ്വിമ്മിങ് പൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകയ്ക്ക് നല്‍കാറുള്ള ഈ കൃത്രിമക്കുളമാണ് കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം.

ബുധനാഴ്ച്ച രാത്രി ഫര്‍ഹാതും മക്കളും മറ്റ് കുടുംബാംഗങ്ങളോടൊപ്പം പൂളിനടുത്തെത്തിയതായാണ് സൂചന. മിനിറ്റുകള്‍ക്ക് ശേഷം ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭാര്യയും മക്കളും കാല്‍വഴുതി പൂളിലേക്ക് വീണാണ് മരിച്ചതെന്ന് ഭര്‍ത്താവ് അസ്ഹറുദ്ദീന്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ അസ്ഹറുദ്ദീനെതിരെ ഫര്‍ഹാതിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളിലായി ഫര്‍ഹാതും അസ്ഹറുദ്ദീനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഫര്‍ഹാത് ഗര്‍ഭിണിയായിരുന്നുവെന്നും ഇനിയൊരു പെണ്‍കുഞ്ഞിനെക്കൂടി വേണ്ടെന്നും അസ്ഹറുദ്ദീന്‍ ഫര്‍ഹാതിനോട് പറഞ്ഞതായും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.

അതുകൊണ്ടു തന്നെ ഇതൊരു അപകടമരണമായി കാണാനാവില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഫര്‍ഹാതിന്റെ പിതാവ് ആവശ്യപ്പെടുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ സംശയിക്കത്തക്ക സാഹചര്യമില്ലെന്നും എസ്ഐ ശ്രീനിവാസ് അറിയിച്ചു.

 

 

Young Mother and Daughters Found Dead in Telangana Swimming Pool:

A young woman and her two daughters were found dead in a swimming pool in Telangana under mysterious circumstances. The incident is being investigated, with initial reports suggesting a possible drowning but further investigation is underway.