**EDS: SCREENGRAB VIA PTI VIDEOS** Ukhrul: Security personnel deployed after suspected militants allegedly torched several houses, in Ukhrul district of Manipur, Monday, Feb. 9, 2026. (PTI Photo)(PTI02_09_2026_000205B)

 

മണിപ്പുരിലെ ഉഖ്രുലില്‍ കുക്കി – നാഗാ സംഘര്‍ഷം. നാഗകളുടെ വീടുകള്‍ക്ക് തീയിട്ടതിന് മറുപടിയായി കുക്കി വിഭാഗക്കാരുടെ വീടുകള്‍ക്ക് നാഗകള്‍ തീയിട്ടു. ഇരുവിഭാഗവും വെടിയുതിര്‍ത്തതോടെ സ്ഥിതി സ്ഫോടനാത്മകമാണ്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമാന്‍ ഖേംചന്ദ് അഭ്യര്‍ഥിച്ചു.  

 

നാഗാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഉഖ്രുല്‍ ജില്ലയില്‍, കുക്കി – നാഗാ യുവാക്കള്‍ തമ്മിലുള്ള ചെറിയ സംഘര്‍ഷമാണ് വന്‍ അക്രമത്തിലേക്ക് വഴിമാറിയത്. ലിറ്റാന്‍ ഗ്രാമത്തില്‍ നാഗാ യുവാവിനെ കുക്കി യുവാക്കള്‍ മര്‍ദിച്ചു. പിന്നാലെ ഗ്രാമത്തിലേക്ക് കലാപം പടര്‍ന്നു. ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന അക്രമത്തില്‍ നാഗാ വിഭാഗക്കാരുടെ നിരവധി വീടുകള്‍ക്കാണ് കുക്കികള്‍ തീയിട്ടത്. ഇതിന് മറുപടിയെന്നോണം ഇന്ന് ഉച്ചയോടെ നാഗാ വിഭാഗക്കാര്‍ കുക്കികളുടെ വീടുകള്‍ക്ക് തീയിട്ടു.

 

കുക്കി ഗ്രാമങ്ങളിലേക്ക് കടന്ന നാഗകള്‍ക്കുനേരെ കുക്കി സായുധ സംഘങ്ങള്‍ വെടിയുതിര്‍ത്തു. ഇതോടെ പലരും ഗ്രാമങ്ങള്‍ വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി. കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുവിഭാഗങ്ങളും പ്രതിഷേധ മാര്‍ച്ച് നടത്തി. നാഗാ വിഭാഗക്കാരിയായ ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ സന്ദർശനത്തിനിടെയാണ് ഇന്നത്തെ സംഘര്‍ഷം. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി യോഗം ചേരാനാണ് ആലോചന.

ENGLISH SUMMARY:

A Kuki–Naga clash erupted in Ukhrul, Manipur. In retaliation for setting fire to Naga houses, the Nagas set fire to the homes of Kuki community members. With both groups opening fire, the situation has become extremely volatile. Chief Minister N. Biren Singh has appealed for peace.