Image Credfit: AFP/ Reuters

  • ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍പാത തുറക്കുന്നതിന് മുന്‍പായി നഷ്ടപരിഹാരം നല്‍കണമെന്നും ഉപരോധങ്ങളും ഭീഷണികളും പിന്‍വലിക്കണമെന്നുമാണ് ഇറാന്‍ ആവശ്യപ്പെട്ടത്.

യുദ്ധത്തിലെ നാശത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ ഇറാന്‍ അധികൃതരും ഡോണള്‍ഡ് ട്രംപും തമ്മില്‍ വാക്പോര്. നഷ്ടപരിഹാരം വേണമെന്ന ഇറാന്‍ ആവശ്യം തള്ളിയ ട്രംപ് ഇറാനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് പറഞ്ഞു. ഇറാനും യു.എസും തമ്മിലുള്ള തര്‍ക്കത്തില്‍ ആഗോളവിപണിയില്‍  എണ്ണവില വീണ്ടും ഉയര്‍ന്നു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍പാത തുറക്കുന്നതിന് മുന്‍പായി നഷ്ടപരിഹാരം നല്‍കണമെന്നും ഉപരോധങ്ങളും ഭീഷണികളും പിന്‍വലിക്കണമെന്നുമാണ് ഇറാന്‍ ആവശ്യപ്പെട്ടത്. ഹോര്‍മുസിലെ ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി ഒമാനുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍  ഇറാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ട്രംപിന്റെ നിലപാട്. Also Read: കണ്ടന്‍റുകളുടെ കാലം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; സോഷ്യല്‍ മീഡിയ കത്തുന്നു .

ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകരെ കൊന്നൊടുക്കിയതിന് പുറമെ  ലബനൻ, സിറിയ, യെമൻ, ഗാസ എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും ഇറാന്‍ ഉത്തരവാദിയാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് വാദിക്കുന്നു. ഇറാൻ നേതൃത്വവുമായുള്ള ഭാവിയിലെ എല്ലാ ചർച്ചകളിലും ഈ വിഷയം ഉൾപ്പെടുത്താന്‍ നിര്‍ദേശിച്ചെന്നും ട്രംപ്  പറഞ്ഞു. Also Read: അജിത് ഡോവലിന്റെ സ്പെഷൽ ഏജന്റ്! ബിഹാറിൽ 100 കോടിയുടെ തട്ടിപ്പ് നടത്തി വ്യാജ ഐഎഎസുകാരൻ

ട്രംപിന്റെ പുതിയ നിലപാടിന് പിന്നാലെ  എണ്ണവിലയില്‍ അ‌ഞ്ചുശതമാനത്തിലേറെ വര്‍ധനയുണ്ടായി. അതിനിടെ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ‌സൈനിക നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തി. റെവല്യൂഷണറി ഗാർഡിനും സായുധ സേനയ്ക്കും പുതിയ മേധാവികളെ പ്രഖ്യാപിച്ചു. സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദൊല്ലാഹിയെയും റവല്യൂഷണറി ഗാർഡ് കമാൻഡർ ഇൻ ചീഫായി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെയും നിയമിച്ചു.

ENGLISH SUMMARY:

Iran and the United States have entered a fresh diplomatic dispute over war reparations. Iran demands compensation and the lifting of sanctions before reopening the Strait of Hormuz, while President Donald Trump insists Iran should compensate victims of its actions across the Middle East. The escalating rhetoric has driven global oil prices higher, as Iran simultaneously announced a major reshuffle of its military leadership.