bihar-man-poses-as-ias-officer-ajit-doval-undercover-agent-arrested-fraud

TOPICS COVERED

  • ബോളിവുഡ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന വൻ തട്ടിപ്പ്.

ബിഹാറിലെ ഖഗരിയ ജില്ലയിൽ നടന്നത് കേവലമൊരു സാധാരണ തട്ടിപ്പല്ല. ഗോഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജമാൽപൂർ ബസാറിൽ നിന്ന് പിടിയിലായ മനീഷ് കുമാർ ഗുപ്ത ഒരു ഒന്നൊന്നര കില്ലാടി. താൻ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും, സാക്ഷാൽ അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റാണെന്നുമായിരുന്നു അവകാശവാദം.

തട്ടിപ്പ് ഇങ്ങനെ

വളരെ ആസൂത്രിതമായാണ് മനീഷ് കുമാർ ഇരകളെ വലയിലാക്കിയിരുന്നത്. പദവി ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. നാട്ടുകാരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും ഭയപ്പെടുത്താൻ, താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രഹസ്യ ഏജന്റാണെന്ന് അവകാശപ്പെട്ടു.

ഈ വ്യാജ ഉന്നത ബന്ധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും സ്വാധീനം ഉപയോഗിച്ചുമാണ് ഇയാൾ 100 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കാനഡയിൽ താമസിക്കുന്ന റിട്ടയേർഡ് പ്രൊഫസറുടെ മകനായ ഇയാൾ, തട്ടിയ പണം ഉപയോഗിച്ച് അത്യാഡംബര ജീവിതമാണ് നയിച്ചിരുന്നത്. സംശയം തോന്നുന്നവരെ സ്വന്തം മൊബൈൽ ഫോണിലെ വ്യാജ ഐഎഎസ് തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.

കേന്ദ്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കാൻ 'ഇന്ത്യാ ഗവൺമെന്റ്' എന്ന് ബോർഡ് വെച്ച വിലകൂടിയ എസ്‌യുവി കാറുകളിലായിരുന്നു യാത്ര.

  • ഏഴര മണിക്കൂർ നീണ്ട റെയ്ഡ്

ഖഗരിയ എസ്പി ഭാനു പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ, ജില്ലാ ഇന്റലിജൻസ് യൂണിറ്റും ഗോഗ്രി പൊലീസും ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡ് നീണ്ടത് ഏഴര മണിക്കൂറോളമാണ്. വീട്ടിലെ ശേഖരം കണ്ടു പരിശോധനയ്ക്ക് എത്തിയ പൊലീസുകാർ തന്നെ ഞെട്ടി.

  • അപൂർവമായ മാൻകൊമ്പുകൾ
  • ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 31 ലിറ്റർ വിദേശ മദ്യം
  • 5 ആപ്പിൾ ഐഫോണുകൾ
  • തട്ടിപ്പ് പണം കൈകാര്യം ചെയ്യാൻ വിവിധ ബാങ്കുകളുടെ 23 ക്രെഡിറ്റ് കാർഡുകളും 8 ഡെബിറ്റ് കാർഡുകളും 4 ചെക്ക് ബുക്കുകളും

വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന 11 സിസിടിവി ക്യാമറകളുടെ ഡിവിആറുകൾ ഇങ്ങനെ പോകുന്നു പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക. ഇവയെല്ലാം വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്

  • കേസുകളുടെ ഘോഷയാത്ര

ഗോഗ്രി എസ്എച്ച്ഒ അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 100 കോടിയുടെ തട്ടിപ്പായതിനാൽ പട്നയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേസ് വിശദമായി അന്വേഷിക്കും. വീട്ടിൽ നിന്നും വിദേശമദ്യവും മാൻകൊമ്പുകളും കണ്ടെടുത്തു, എക്സൈസ് നിയമപ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇയാൾക്കെതിരെ പ്രത്യേക കേസുകളും ചുമത്തും.

ENGLISH SUMMARY:

Manish Kumar Gupta, a Canada-resident retired professor's son, was arrested in Bihar's Khagaria district for masterminding a massive fraud worth approximately 100 crore rupees. The accused systematically intimidated locals and officials by impersonating a senior IAS officer and a secret undercover agent for National Security Advisor Ajit Doval. During a grueling seven-and-a-half-hour raid, police seized luxury SUVs bearing government boards, 11 CCTV DVRs, five iPhones, foreign liquor, and rare deer antlers. Law enforcement agencies, including Patna's Economic Offences Unit, have registered multiple cases and initiated an expansive investigation into his financial network.