മെസി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തൽ. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ല. 2023 ജൂലൈയിൽ സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീം അറിയാതെയാണെന്നും കരാർ ഒപ്പിട്ടതിന് രേഖകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Also Read: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ .
ടെൻഡറില്ലാതെ ഏകപക്ഷീയമായാണ് സ്പോൺസറെ തിരഞ്ഞെടുത്തത്. പദ്ധതിക്കായി അങ്ങോട്ട് കത്തയച്ച കളമശ്ശേരി ആസ്ഥാനമായ സ്ഥാപനം രജിസ്റ്റർ ചെയ്തത് അപേക്ഷ നൽകുന്നതിന് 20 ദിവസം മുൻപ് മാത്രമാണ്. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഈ കമ്പനിക്ക് സ്പോൺസർ കമ്പനിയുടെ അതേ മേൽവിലാസമാണുള്ളത്. വിദേശനാണ്യ ചട്ടലംഘനം, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളും വിജിലൻസും അന്വേഷണം നടത്തണമെന്ന് കായിക വകുപ്പ് സെക്രട്ടറി കൈമാറിയ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. Also Read: സൗരവ് ഗാംഗുലിക്ക് വധഭീഷണി; ഭാര്യയെയും ഇല്ലാതാക്കുമെന്ന് ഊമക്കത്ത്; അന്വേഷണം
മെസിയെ കൊണ്ടുവരാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് കാണിച്ച് കളമശേരി ആസ്ഥാനമായ ‘ഗോട്ട് ആന്‍ഡ് ഗ്ലോബല്‍’ എന്ന സ്ഥാപനം സര്‍ക്കാരിന് 2023 ജൂലൈയില്‍ അങ്ങോട്ട് കത്ത് അയക്കുകയായിരുന്നു എന്നും വ്യക്തമായി. മലയാള മനോരമ ദിനപത്രമാണ് ഈ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത്.