ബീഹാറിലെ ബോധ് ഗയയിൽ വിവാഹത്തിനിടെ രസഗുള കിട്ടാത്തതിന്‍റെ പേരില്‍ കൂട്ടത്തല്ല്. വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിവാഹം മുടങ്ങി. വധുവിന്‍റെ വീട്ടുകാര്‍ വരനെതിരെ സ്ത്രീധന പരാതിയും നല്‍കി.
നവംബര്‍ 29 ന് ഗയയിലെ ഹോട്ടലിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവിന്റെ കുടുംബം രസഗുള ഇല്ലാത്ത സംഭവം ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷണം വിളമ്പുന്നിടത്ത് ആളുകൾ തടിച്ചുകൂടിയത് സിസിടിവിയില്‍ കാണാം. പെട്ടന്ന് ഇരു വിഭാഗത്തില്‍ നിന്നുമുള്ളവര്‍ കസേരയെടുത്ത് പരസ്പരം അക്രമിക്കുകയായിരുന്നു. ഇരുഭാഗത്തുള്ളവര്‍ക്കും പരുക്കേറ്റു.
ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ ഒരു വിവാഹ ഹാളിലേക്ക് പോകുമ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. വരന്‍റെ കുടുംബം വിവാഹവുായി മുന്നോട്ട് പോകാന്‍ താല്‍പര്യം അറിയിച്ചെങ്കിലും വധുവിന്‍റെ കുടുംബം പിന്മാറി. രസഗുള കിട്ടാത്തതാണ് വഴക്കിന് കാരണമെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. സംഭവത്തിന് ശേഷം വധുവിന്റെ കുടുംബം വ്യാജ സ്ത്രീധന കേസ് ഫയൽ ചെയ്തതായി അദ്ദേഹം ആരോപിച്ചു.
വഴക്ക് നടക്കുന്നതിനിടയിൽ വധുവിനായി കൊണ്ടുവന്ന ആഭരണങ്ങൾ വധുവിന്‍റെ വീട്ടുകാർ കൊണ്ടുപോയതായി വരന്റെ അമ്മ മുന്നിദേവി ആരോപിച്ചു.