ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രാഫിക് സിഗ്നലിന് പിന്‍വശത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ ക്യാമറ പ്രവര്‍ത്തനരഹിതമായി. വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.  

ജനുവരിയില്‍ ഡോ ഉമര്‍ അടക്കം ഫരീദാബാദ് സംഘം ചെങ്കോട്ടയില്‍ എത്തിയതായി നിലവിലുള്ള അന്വേഷണത്തില്‍ കണ്ടെത്തി. വലിയ പദ്ധതികളുടെ ഭാഗമായുള്ള നിരീക്ഷണത്തിനായാണ് സംഘമെത്തിയതെന്നാണ് വിലയിരുത്തല്‍. അതിനിടെ  ഹരിയാനാ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പൊലീസ് സംഘം വീണ്ടുമെത്തി. അന്വേഷണ സംഘം ഇവിടെ സ്ഥിരമായി തുടര്‍ന്നേക്കും. വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണ്. സ്ഫോടന‌വുമായി ബന്ധപ്പെട്ട് 40 സാംപിളുകള്‍ ശേഖരിച്ചു.

ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഐ 20 കാര്‍  പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലര്‍ അറസ്റ്റിലായി. സോനു എന്ന ആളാണ് അറസ്റ്റിലായത്. സ്ഫോടനത്തിനുശേഷം ഇതുവരെ 15 പേരാണ് അറസ്റ്റിലായത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഐ20 കാറിൽ 80 കിലോയോളം സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. വൈറ്റ് കോളർ ഗ്രൂപ്പിന്റെ സംഘത്തലവൻ കാറോടിച്ച ഡോ. ഉമർ ആണെന്നാണ് റിപ്പോർട്ടുകൾ. 

ENGLISH SUMMARY:

New CCTV visuals have surfaced from the Delhi Red Fort blast site, showing scenes from behind the signal moments before the explosion. The cameras went inactive immediately afterward, raising suspicion. The NIA’s special team led by Vijay Sakhare has taken charge of the probe. Investigators found that Dr. Umar’s Faridabad group visited the area in January for reconnaissance. Police have arrested the car dealer who sold the i20 used in the blast, bringing the total arrests to 15. The car is believed to have carried 80 kg of explosives.