TOPICS COVERED

സ്‍‍ലീവ് ലെസ് കുര്‍ത്ത ധരിച്ച് പൂ മാര്‍ക്കറ്റിലെത്തിയ പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. മാന്യമായി വസ്ത്രം ധരിച്ച് എത്തണമെന്നും ഇല്ലെങ്കില്‍ പുറത്തുപോകണമെന്നുമാണ് വ്യാപാരികളിലൊരാള്‍ ആവശ്യപ്പെട്ടത്. അനാവശ്യ കമന്‍റടിച്ചയാളെ പെണ്‍കുട്ടി  നേരിട്ടെങ്കിലും വ്യാപാരികള്‍ സംഘം ചേര്‍ന്നെത്തിയതോടെ വാക്കേറ്റമായി. കോയമ്പത്തൂരിലെ തിരക്കേറിയ പൂ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

നിയമ വിദ്യാര്‍ഥിയായ ജനനി എന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഇത്തരം വസ്ത്രങ്ങങ്ങളിട്ട് മാര്‍ക്കറ്റിലെത്താന്‍ പാടില്ലെന്നാണ് കടമയുടമ പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ചതോടെ ഇത്തരം വസ്ത്രങ്ങളിട്ട് വന്നവര്‍ക്ക് നേരത്തെ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നായി കടയുടമയുടെ വാദം. തന്‍റെ വസ്ത്രത്തിന് പ്രശ്നങ്ങളില്ലെന്നും ഇത്തരം വസ്ത്രം പറ്റില്ലെങ്കില്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബോര്‍ഡ് സ്ഥാപിക്കാനും പെണ്‍കുട്ടി ആവശ്യപ്പെട്ടു. 

കരയാതിരിക്കാന്‍ വായില്‍ കല്ലുതിരുകി പശതേച്ച് ഒട്ടിച്ചു; നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍

മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വിഡിയോയിലുണ്ട്. ''ഇത് എന്‍റെ വസ്ത്രമാണ്, ധരിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം'' എന്നാണ് പെണ്‍കുട്ടി തിരിച്ചു ചോദിക്കുന്നത്. നിങ്ങളുടെ കഴുത്ത് മുഴുവനും ഷര്‍ട്ടിലൂടെ കാണുന്നുണ്ട്. നിങ്ങള്‍ ഷാള്‍ ധരിക്കുമോ എന്നും പെണ്‍കുട്ടി ചോദിച്ചു. 

എന്നാല്‍ കടയുമടയെ പിന്തുണച്ച് മറ്റ് വ്യാപാരികളും രംഗത്തെത്തിയതോടെ സ്ഥലത്ത് ചെറിയ വാക്കേറ്റമുണ്ടായി. പെണ്‍കുട്ടിക്ക് ചുറ്റം വ്യാപാരികള്‍ കൂടി. വിഡിയോ ചിത്രീകരിക്കുന്നത് തടയാനും ശ്രമമുണ്ടായി. തര്‍ക്കത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ENGLISH SUMMARY:

Moral policing incident in Coimbatore flower market. A law student faced harassment for wearing a sleeveless kurta, sparking debate on dress codes in public spaces.