കോഴിക്കോട് തലക്കുളത്തൂരില്‍ മുന്‍ വാര്‍ഡ് മെമ്പര്‍ സദാചാര പൊലീസിങ് നടത്തി വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ചിറവളപ്പ് വാര്‍ഡ് മെമ്പറായിരുന്ന അബുദുല്‍ ജലീല്‍ ഉല്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍ക്കുട്ടി സുഹൃത്തുക്കളായ മൂന്ന് പെണ്‍ക്കുട്ടികള്‍ക്കൊപ്പം രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു മര്‍ദനം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഇടവഴിയിലൂടെ നടക്കുമ്പോഴായിരുന്നു ആക്രമണം. നിങ്ങളെന്താ ഇതിലേ വരുന്നതെന്ന് ചോദിച്ച് തെറിപറഞ്ഞു. ഒറ്റയ്ക്ക് പോയ്കൊ എന്തിനാണ് പെണ്‍കുട്ടികളുടെ കൂടെ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു അതിക്രമമെന്ന് വിദ്യാര്‍ഥി പറഞ്ഞു. വാര്‍ഡ് മെമ്പറാണെന്ന് പറഞ്ഞ ശേഷം മര്‍ദ്ദിച്ചു. തലയുടെ പിന്നിലാണ് പരിക്കേറ്റതെന്നും വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ കയ്യിലും പിടിച്ച് ഉപദ്രവിച്ചതായും വിദ്യാര്‍ഥി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍ വാര്‍ഡംഗമായ ജലീലിന്‍റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും കൂട്ടത്തിലുള്ള കുട്ടിയെ സ്കൂള്‍ കോമ്പൗണ്ടിലെത്തി മര്‍ദ്ദിച്ചുവെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു.