TAGS

സ്വാതന്ത്ര്യസമരസേനാനിയായ  ഇ.മൊയ്തുമൗലവിയുടെ സ്മരണാര്‍ഥം കോഴിക്കോട് നിര്‍മിച്ച സ്മാരകം കാടുകയറിയ നിലയില്‍. കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള രേഖകളും നാശത്തിന്‍റെ വക്കില്‍. 

മൊയ്തുമൈലവി സാഹിബിന്‍റെ ഓര്‍മ്മകളുറങ്ങുന്നിടമാണ് കാടുകയറി ഉപയോഗമില്ലാതെയായത്. കോര്‍പറേഷന്‍ ഉടമസ്ഥതതയിലുള്ള സ്ഥലത്തെ കനോലി പാര്‍ക്ക് ഒഴിവാക്കിയാണ് സ്മാരകം പണിതത്.  ആദ്യഘട്ടത്തില്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്രം പഠിക്കാനും ചര്‍ച്ചകള്‍ നടത്താനും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കാതെയായി. അതോടെ പതിയെ കെട്ടിടത്തിന് പൂട്ട് വീണു.

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സ്മാരകം നിര്‍മിച്ചത്. മൊയ്തു മൈലവിയുടെ ചരിത്രപ്രാധാന്യമുള്ള കത്തുകള്‍, പുരാതന വസ്തുക്കള്‍, ചിത്രങ്ങള്‍ എന്നിവയാണ് ഇവിടെയുള്ളത്. പ്രത്യേക ഹാളും ലൈബ്രറിയും ഈ രണ്ടുനില കെട്ടിടത്തിലുണ്ട്

ENGLISH SUMMARY:

The E. Moithu Moulavi Smarakam in Kozhikode, a memorial dedicated to a freedom fighter, has fallen into disrepair and is overgrown with vegetation. Historically significant documents stored within the building are also on the verge of destruction.