child-forest-03

TOPICS COVERED

15 ദിവസം പ്രായമായ കുഞ്ഞിന്‍റെ വായില്‍ പശതേച്ച് ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കാട്ടുപ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വായയില്‍ കല്ലു തിരുകി അടച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ മണ്ഡല്‍ഗ്രാഹില്‍ ക്ഷേത്രത്തിന് സമീപം പശുവിനെ മേയ്ക്കുന്നയാളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പാറക്കൂട്ടങ്ങള്‍ക്ക് സമീപമായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കരച്ചില്‍ പുറത്തുവരാതിരിക്കാന്‍ കുഞ്ഞിന്‍റെ വായയില്‍ കല്ലുതിരുകി പശതേച്ച് ഒട്ടിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തിയവരാണ് വായില്‍ നിന്നും കല്ല് നീക്കിയത്. ഉടനെ നാട്ടുകാര്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്. 

കുഞ്ഞിന് 15-20 ദിവസം പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്. കുഞ്ഞിനെ വായയില്‍ കൂടാതെ തുടയിലും പശതേച്ച നിലയിലായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികളില്‍ നിന്നും പ്രസവ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Infant abandonment is a serious crime highlighted by this story. A newborn baby was found abandoned in Rajasthan with glue and stones obstructing their mouth, sparking a police investigation to find the parents.