rajasthan

TOPICS COVERED

പൊക്രാനിൽ സൈനിക അഭ്യാസവുമായി കരസേന. വീക്ഷിക്കാന്‍ 25 രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ. രാജസ്ഥാനിലെ പൊഖ്റാനില്‍ വന്‍ സൈനിക അഭ്യാസവുമായി കരസേന. അഗ്നി വര്‍ഷ എന്ന പേരിലാണ് ഫയറിങ് പരിശീലനം. വ്യോമസേനയുടെ അഭ്യാസമായ വായുശക്തിയും അടുത്ത വെള്ളിയാഴ്ച പൊഖ്റാനില്‍ നടക്കും.

ഇന്ത്യന്‍ കരസേനയുടെ തെക്കന്‍ കമാന്‍ഡിന്‍റെ നേതൃത്വത്തിലാണ് അഗ്നി വര്‍ഷ എന്ന പേരിലെ അഭ്യാസം. രാജസ്ഥാനിലെ പൊഖ്റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലാണ്,, മരുഭൂമിയിലെ പോരാട്ട ശേഷിയും തയാറെടുപ്പുകളും അഭ്യാസത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.

താര്‍ മരുഭൂമിയിലെ അഭ്യാസം വീക്ഷിക്കാന്‍ 25 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെത്തി. ടി 90 ബാറ്റില്‍ ടാങ്കുകളും കോംപാറ്റ് വെഹിക്കിളുകളും പീരങ്കികളും വിവിധ റോക്കറ്റുകളും അപ്പാച്ചെ അടക്കം ആക്രമണ ഹെലികോപ്റ്ററുകളും അഭ്യാസത്തിന്‍റെ ഭാഗമായി. അടുത്ത വെള്ളിയാഴ്ച വ്യോമസേനയുടെ അഭ്യാസമായ വായുശക്തിയും പൊഖ്റാനിലെ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടക്കും. 77 യുദ്ധവിമാനങ്ങളും 43 ഹെലികോപ്റ്ററുകളും എട്ട് ചരക്കുവിമാനങ്ങളും അഭ്യാസത്തിന്‍റെ ഭാഗമാകും.

ENGLISH SUMMARY:

Indian Army exercise Pokhran demonstrates the nation's combat readiness and desert warfare capabilities. This significant military drill, named 'Agni Varsha,' is being observed by media from 25 countries.